Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

തൃശൂരിൽ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. […]
Read more

ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു; പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

മലപ്പുറം: ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം സിവിൽ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സദകത്തുള്ളക്കെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. ആക്രമണത്തിൽ ഇയാളുടെ ഭാര്യ റുക്സാനയുടെ വിരലിന്‍റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. സംഭവത്തിൽ ആക്രമണത്തിനിരയായവരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സിപിഒക്കെതിരെ കേസെടുത്തത്.
Read more

കൊല്ലത്ത് വന്‍ ലഹരിവേട്ട; പിടിച്ചത് 61.5 ഗ്രാം എം‍ഡിഎംഎ

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന 61.5 ഗ്രാം എം‍ഡിഎംഎയുമായി അഞ്ച് പേരാണ് എക്സൈസിന്‍റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് വില്‍പനയ്ക്കായി പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. വലിയ അളവില്‍ എംഡിഎംഎ കൊല്ലം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബൈംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തുന്ന കാര്യം എക്സൈസ് മനസിലാക്കി. ട്രെയിന്‍ മാര്‍ഗം കായംകുളത്ത് എത്തിച്ച 61.5 ഗ്രാം എംഡിഎയുമായി അഞ്ചംഗ സംഘം കാറില്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. എക്സൈസ് സംഘം പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ […]
Read more

വൻ കഞ്ചാവ് വേട്ട; മെമ്പറടക്കം മൂന്നു പേർ പിടിയിൽ

ഇടുക്കി: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവുമായി മെമ്പറടക്കം മൂന്നു പേർ പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7 കിലോ 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ […]
Read more

കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു

കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലേ ഉദ്യാഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് മർദനം. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്.
Read more

കോട്ടയത്ത് കൈക്കൂലി വാങ്ങിയ റിട്ടേർഡ് അധ്യാപകൻ പിടിയില്‍

കോട്ടയം: അധ്യാപകരില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് റിട്ടേർഡ് അധ്യാപകൻ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് […]
Read more

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ ആരൊക്കെ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുന്‍പും സമാനകേസുകളില്‍ പോലീസ് പിടിയിലായിട്ടുണ്ട്. 2022-ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനാണ് അവര്‍ ഒടുവില്‍ പിടിയിലായത്. സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് ഒന്‍പതുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവര്‍ക്ക് ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ചു. ബിന്ദു റിമാന്‍ഡില്‍ കഴിയുകയാണ്. […]
Read more

കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തു മാറ്റിയ മൃതദേഹം: അമ്മയും സഹോദരനും അറസ്റ്റിൽ

മീററ്റ്: കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തുമാറ്റിയ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശിലെ മീററ്റിലാണ് കനാലിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശിരസില്ലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിലായി. മോനു (26), കമാൽ സിംഗ് (56), സമർ സിംഗ് (14) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മൃതദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ചെറുകുറിപ്പിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് […]
Read more

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര; യുവാവ് പിടിയിൽ

കർണാടക: അനേക്കല്‍ ഹീലാലിഗെ ഗ്രാമത്തിൽ ഭാര്യയുടെ തലയറുത്ത് അതുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. മനസാ എന്ന 26 ക്കാരിയെയെയാണ് ഭർത്താവായ ശങ്കര്‍ കൊലപ്പെടുത്തയത്. ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പെട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഞ്ചുവർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇവർക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞും ഉണ്ട്. അടുത്തിടെ ഇവർ തമ്മിൽ […]
Read more

10 പേരെ വിവാഹം ചെയ്തു മുങ്ങി; പ്രതിശ്രുത വധു’ അറസ്റ്റിൽ

തിരുവനന്തപുരം: പത്ത് പേരെ വിവാഹം കഴിച്ച് മുങ്ങിയ പ്രതി പിടിയിൽ. സമൂഹമാധ്യമങ്ങളിൽ വിവാഹപ്പരസ്യം നൽകിയും വിവിധ കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെയാണ് കബളിപ്പിച്ച് ഇവർ കടന്നു കളഞ്ഞത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 […]
Read more

Recent News

Advertisement
WhiteswanTV Footer