Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ അടിച്ചുതകർത്തു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ജെയിംസ് വസന്തൻയുടെ കാർ സാമൂഹ്യവിരുദ്ധർ തകർത്തു. ചെന്നൈയിലെ കൊട്ടിവക്കം പ്രദേശത്താണ് സംഭവം ഉണ്ടായത്. ഈ വിവരം ജെയിംസ് വസന്തൻ സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഈ മാസം 26-നാണ് സംഭവം നടന്നത്. ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. തിരികെ എത്തിയപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ജനൽചില്ലുകൾ തകർന്ന നിലയിൽ കണ്ടതായി അദ്ദേഹം പറഞ്ഞു. സംഭവം മനഃപൂർവ്വമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മംഗളൂരു കുക്കർ ബോംബ് കേസ്; മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്

ബെംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് പത്ത് വർഷം കഠിനതടവും 94,000 രൂപ പിഴയും വിധിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതി. യു.എ.പി.എ അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2022 നവംബർ 19-ന് മംഗളൂരുവിനടുത്ത കങ്കനാടിയിൽ നടന്ന സ്‌ഫോടനമാണ് കേസിനാസ്പദം. പ്രഷർ കുക്കറിൽ ഘടിപ്പിച്ച ബോംബ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ബോംബാണ് വഴിമധ്യേ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ മുഹമ്മദ് ഷരീഖിന് ഭീകര […]
Read more

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു

കൊച്ചി: നിതിൻ രാജ് ആക്ഷൻ കൗൺസിൽയും വിവിധ ദളിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ഇന്ന് ആരംഭിച്ചു. കേരളം മുഴുവൻ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ നടക്കുന്നത്. തിരുവനന്തപുരo തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഡിപ്പോകൾക്ക് സമീപം പ്രതിഷേധം ശക്തമായി. ചില സ്ഥലങ്ങളിൽ പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് […]
Read more

അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ച് മാറ്റി തട്ടിപ്പ്; 3 പേർ പിടിയിൽ

തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷ തിരികെ നൽകാതെ ഉടമയെ വഞ്ചിക്കുകയും വാഹനത്തിൽ കൃത്രിമം നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. മരുതൻകുഴി സ്വദേശി ആനന്ദ് (39), മാമ്പഴകുന്ന് സ്വദേശി രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ റീ-ടെസ്റ്റിന് മുമ്പുള്ള അറ്റകുറ്റപ്പണിക്കായി ഓട്ടോറിക്ഷ ആനന്ദിന്റെ വർക്ക്‌ഷോപ്പിൽ നൽകിയിരുന്നു. എന്നാൽ വാഹനം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ചെടുത്ത് മറ്റൊരു […]
Read more

ഫരിദാബാദിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മ അറസ്റ്റിൽ

ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ കേസിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിഹാറിലെ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുടുംബത്തിലെ കടുത്ത ദാരിദ്ര്യമാണ് കുഞ്ഞിനെ കൊല്ലാൻ കാരണമായതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. കൊല്ലപ്പെട്ട പെൺകുഞ്ഞ് നീലയുടെ ആറാമത്തെ കുട്ടിയാണെന്നും അധികൃതർ അറിയിച്ചു.
Read more

പടന്നയിലെ ശൈശവ വിവാഹം; വരൻ ദക്ഷിണ കൊറിയയിലേക്ക് കടന്നു

കാസർകോട്: പടന്നയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിദേശത്തേക്ക് പോയ വരനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ദക്ഷിണ കൊറിയയിലേക്കു പോയ ഷാബിറിനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ പിതാവടക്കം മറ്റ് മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനും തുടർന്ന് അറസ്റ്റിലേക്ക് കടക്കാനും പൊലീസ് ഒരുങ്ങുന്നു. ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയാണെന്ന വിവരമാണ് ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹത്തിന്റെ രേഖകൾ പള്ളിയിൽ ഇല്ലെന്നും, പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന […]
Read more

വിവാഹമോചനം നേടാൻ യുവതി സ്വീകരിച്ച അസാധാരണ വഴി; യുവതിക്കെതിരെ ഭർത്താവ് കോടതിയിൽ

മധ്യപ്രദേശ്: ഗ്വാളിയോറിൽ വിവാഹമോചനം നേടാൻ യുവതി സ്വീകരിച്ച അസാധാരണമായ വഴി ശ്രദ്ധേയമായി. ഭർത്താവിന്റെ സഹോദരിയെ തന്നെ ഭർത്താവിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ലഭിച്ചതെന്നതാണ് സംഭവം. 1998-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ജോലിസംബന്ധമായി പലപ്പോഴും വീട്ടിൽ ഇല്ലാത്ത ഭർത്താവും ഭാര്യയും തമ്മിൽ പിന്നീട് തർക്കങ്ങൾ വർധിക്കുകയും 2015 മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. വിവാഹമോചനം വേണമെന്ന ആവശ്യം ഭർത്താവ് അംഗീകരിക്കാത്തതോടെ 2021-ൽ യുവതി കുടുംബകോടതിയെ സമീപിച്ചു. ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതായി ആരോപിച്ച്, […]
Read more

കൊല്ലത്ത് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നു

കൊല്ലം: വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയാണ് കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ 12.45നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ലോക്കർ തകർത്ത് 20 ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ചേർത്ത് മൊത്തം 23 ലക്ഷം രൂപയാണ് കവർന്നത്. കടയിലെ സിസിടിവി […]
Read more

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അച്ഛനും ബന്ധുക്കളും വെട്ടിക്കൊന്നു

ചെന്നൈ: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അഞ്ച് മാസത്തിന് ശേഷം യുവതിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തഞ്ചാവൂർ മേലകാലക്കുടി സ്വദേശി പുണ്യമൂർത്തിയും കൂട്ടാളികളും ചേർന്നാണ് കൊലക്കേസ് പ്രതിയായ അജിത് കുമാറിനെ വെട്ടിക്കൊന്നത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വടിവാളുകളുമായി പുണ്യമൂർത്തിയും നാല് കൂട്ടാളികളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കഴിഞ്ഞ നവംബറിലാണ് ആലങ്കുടി ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ കാവ്യയെ അജിത് കുമാർ കൊലപ്പെടുത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞതിലുള്ള വൈരാഗ്യത്തെ […]
Read more

എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; 67കാരൻ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്ന് 67 കാരനായ പലചരക്ക് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്ന പ്രതിയാണ് അറസ്റ്റിലായത്. ഏപ്രിൽ 24-ന് ഗംഗാപദ പ്രദേശത്തെ, പ്രതിയുടെ കടയ്ക്ക് സമീപമുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നതെന്നാണ് പരാതി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ വിദ്യാർത്ഥിനി സംഭവത്തിന് പിന്നാലെ ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix