Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

45 കാരൻ ഒളിപ്പിച്ചത് 1.25 കിലോ കഞ്ചാവ്; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ 1.25 കിലോ കഞ്ചാവ് പിടികൂടി. സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചത്തിനംകുളം സ്വദേശി സുനേഷ് (45) നെയാണ് 1.25 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത്. ശക്തികുളങ്ങര ഹാർബർ, മുളങ്കടകം, തിരുമുല്ലവാരം അച്ചുകല്ലിന്മൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്.ആർ.ജി, ഷഹാലുദീൻ, ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.വി.ഹരികൃഷ്ണൻ, ജ്യോതി.ടി.ർ, അനീഷ് കുമാർ, […]
Read more

രഹസ്യവിവരം ലഭിച്ചു; പരിശോധനയില്‍ പിടികൂടിയത് എംഡിഎംഎ

തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുവ്വത്തൂർ കാക്കശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അബുതാഹിർ (25) നെയാണ് പോലീസ് പിടികൂടിയത്. പാവറട്ടി പൊലീസ് ആണ് അബുതാഹിർ അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം തൂക്കം വരുന്ന വിപണിയിൽ 6000 രൂപയോളം വില വരുന്ന സിന്തറ്റിക് ഡ്രഗാണ് പിടികുടിയത്. പാവറട്ടി എസ്ഐ ടി.സി അനുരാജ്, റെജിൻ രാജ്, സിപിഒ മാരായ ജയകൃഷ്ണൻ, വിനീത്, ഡിജിൻ, ജിനൂപ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വധശ്രമ കേസടക്കം വാടാനപ്പള്ളി, പാവറട്ടി സ്റ്റേഷനുകളിലായി കേസുകൾ […]
Read more

തൃശ്ശൂരിൽ വൻ സ്വർണത്തട്ടിപ്പ്; പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്

തൃശൂര്‍: തൃശ്ശൂരിൽ വൻ തട്ടിപ്പ്. വ്യാജ പേയ്‌മെന്‍റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ച് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാണ് പാപ്പിനിശേരി സ്വദേശി അഭിഷേക് കടന്നുകളഞ്ഞത്. ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീപ്റ്റ് ജീവനക്കാരെ കാണിച്ച് കടന്നുകളയുകയായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി തലശേരി സബ് ജയിലില്‍ തടവില്‍ കഴിയുന്ന അഭിഷേകിനെ […]
Read more

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികള്‍ക്ക് തടവ് ശിക്ഷ

തൃശൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷവും നാല് മാസവും തടവിനും 2000 രൂപ പിഴയടയ്ക്കുന്നതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. മങ്ങാട് കോട്ടപ്പുറം നാലാംകല്ല് മൂത്തേടത്ത് പറമ്പില്‍ തങ്കപ്പനെ (60) ആക്രമിച്ച കേസിലാണ് മങ്ങാട് കോട്ടപ്പുറം മൂത്തേടത്ത് പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍, രാജേഷ്, മൂത്തേടത്ത് പറമ്പില്‍ പൊന്നു, പള്ളിക്കുന്നത്ത് വിജേഷ് എന്നിവരെ കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. 2020 […]
Read more

71കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വയനാട്: മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ 17 കാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് കേസിൽ പിടിയിലായത്. സംഭവത്തിൽ ആദ്യം […]
Read more

ലഹരി ഉത്പന്നത്തിന്‍റെ രുചിയിൽ മിഠായി വിൽപ്പനയെന്ന് പരാതി; വ്യാപക പരിശോധന

തിരുവനന്തപുരം: കല്യാണ സൽക്കാര ചടങ്ങിൽ നൽകിയത് പാൻ പരാഗ് മിഠായിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം അരുവിക്കരയിൽ നടന്ന ഒരു കല്യാണ സൽക്കാര ചടങ്ങിൽ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ ടേസ്റ്റ് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. തുടർന്നാണ് അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തിയത്. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ഇത്തരം അനധികൃത മിഠായികൾ വിൽപ്പന നടത്തുന്നതായും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാങ്ങി കഴിക്കുന്നതായും […]
Read more

സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പിൽ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, ബസ്സിന് പിഴയിട്ട് ട്രാഫിക് പൊലീസ്

കോഴിക്കോട്: സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പില്‍ ഇറക്കാതെ വിദ്യാര്‍ത്ഥിയെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റോപ്പില്‍ ഇറക്കിയ സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥിക്ക് ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ഇറക്കാതെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ ശേഷമുള്ള കുടുക്കിലുമ്മാരം സ്‌റ്റോപ്പിലാണ് ബസ്സ് നിര്‍ത്തിയത്. താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. താമരശ്ശേരി-നിലമ്പൂര്‍ റൂട്ടിലോടുന്ന എ വണ്‍ […]
Read more

ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; സംഭവം ഇടുക്കിയിൽ

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. കേസിൽ വ്യാപാരി അറസ്റ്റിൽ. ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപന കാരണം. കൃഷ്ണൻ ഓടിച്ച സ്കൂട്ടർ വാനിൽ പിന്നാലെയെത്തിയ സുഭാഷും, സഹോദരൻ സുരേഷും ചേർന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
Read more

ആലപ്പുഴയിൽ യുവാവിന്റെ മരണം കൊലപാതകം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

ആലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റേത് കൊലപാതകമെന്ന് പോലീസ്. യുവാവിന്റെ സുഹൃത്തുക്കളായ കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടിനാണ് ചികിത്സയിലിരിക്കെ മസ്തിഷ്ക അണുബാധയെ തുടർന്ന് സുരേഷ് കുമാർ (30 ) മരിച്ചത്. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി […]
Read more

മേഘാലയ ഹണിമൂൺ കേസ്: , ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചത് ഭാര്യ

ഉത്തർപ്രദേശ് : മേഘാലയ ഇൻഡോറിൽ യുവാവിന്റെ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്. വാടക കരാർ കൊലയാളികളുടെ സഹായത്തോടെ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിതീകരിച്ചു. ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് ഇത് കണ്ടെത്തിയത്. പോലീസ് കണ്ടെത്തലിന് പിന്നാലെ തന്നെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് സോനം എന്ന 24 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുശ്വാഹ എന്ന മറ്റൊരാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിന്റെ കൊലപാതകം […]
Read more

Recent News

Advertisement
WhiteswanTV Footer