Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

പത്തനംതിട്ട: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിച്ചു. ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീണു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് […]
Read more

ബാലരാമപുരം കൊലപാതകം: കുട്ടിയെ കൊന്നത് അമ്മ ശ്രീതു; കേസില്‍ പുതിയവെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയെന്ന് പ്രതി ഹരികുമാര്‍. കേസിലെ ഏക പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറാണ് റൂറല്‍ എസ്പിക്ക് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിലും പ്രതി ഇത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതോടെ അമ്മ ശ്രീതുവിനേയും ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് അനുമതി തേടി. ജനുവരി 30നാണ് ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെയോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം […]
Read more

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം […]
Read more

വിദഗ്ധ ബൈക്ക് മോഷണ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളമായി ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം. ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് […]
Read more

16കാരനെ തട്ടിക്കൊണ്ടുപോകൽ, എഡിജിപി അറസ്റ്റിൽ

ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്ക൦. തർക്കത്തെ തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകലിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ […]
Read more

കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട പേര് അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കളാണ് പോലീസ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി കേരള -തമിഴ്നാട് അതിർത്തിയിൽ വച്ച് ഡാൻസാഫ്-പൊലീസ് ടീം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയുൾപ്പെടെയുള്ള രണ്ടുപേരെ പിടികൂടിയത്. നീറമൺകര സ്വദേശി സനോജ് സാബു (24), നേമം കൈമനം സ്വദേശി ആർ. വിഷ്‌ണുരാജ് (28) എന്നിവരാണ് തിങ്കളാഴ്ച്ച അറസ്റ്റിലായത്. ദേശീയപാതയിൽ […]
Read more

തൃശൂരിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂര്‍:രഹസ്യ വിവര അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. […]
Read more

48കാരിയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 48 കാരിയെകൊന്ന് കുഴിച്ചുകൂടി. പനച്ചമൂട്ടിൽ കാണാതായ 48കാരിയെയാണ് കൊന്ന ശേഷം കുഴിച്ചുകൂടിയത്. പനച്ചമൂട് സ്വദേശി പ്രിയവദയെയാണ് കൊന്നശേഷം വീടിന് സമീപം കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുഴിച്ച് മൂടിയത്. വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ […]
Read more

എസ്‌ ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട്‍ സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൊടുപുഴയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹന പരിശോധനയില്‍ […]
Read more

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

വയനാട്: വയനാട്: സുൽത്തൻബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച കുറ്റവാളിയെ പിടികൂടി. ബത്തേരി പള്ളിക്കണ്ടി സ്വദേശി അമാൻ റോഷനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാന് അറസ്റ്റിന് നേതൃത്വം നൽകിയത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. ശനിയാഴ്ച രാത്രി 12 നാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ബത്തേരിയിലെ മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer