Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മൂന്ന് ക്വിന്‍റൽ കുരുമുളക് മോഷ്ടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

വയനാട്: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുല്‍പ്പള്ളി വാക്കയിൽ വീട്ടിൽ അനറ്റ് സെബാസ്റ്റ്യൻ (19)നെ എറണാകുളം കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സി.എസ്. അനൂപ് (22), നൗഫൽ നൗഷാദ് (22), മുഹമ്മദ് സിനാൻ (18) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഷെഡിൽ മോഷണം നടന്നത്. വാതിലിന്റെ […]
Read more

മണ്ണഞ്ചേരി ബിജു കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരി ബിജു കൊലപാതകക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2024 ജൂലൈ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവായ ബിജു (48)വിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജുവുമായി പ്രതിക്ക് ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

യുവതിയെയും മൂന്ന് വയസ്സുകാരിയായ മകളെയും ആക്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ

ടെക്‌സസ്: സാൻ അന്റോണിയോയിൽ യുവതിയെയും മൂന്ന് വയസ്സുകാരിയായ മകളെയും ക്രൂരമായി ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനായ അഥർവ വ്യാസ് (24) ടെക്‌സസിൽ അറസ്റ്റിലായി. ഏപ്രിൽ 18നായിരുന്നു സംഭവം. ഗബ്രിയേല പെരസും മകളും പാർക്കിൽ നടക്കുന്നതിനിടെ അഥർവ പിന്നിൽ നിന്ന് മുടിയിൽ പിടിച്ച് വലിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇരുവരും നിലത്തുവീണു. തുടർന്ന് കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റതോടൊപ്പം രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തി. സംഭവസമയത്ത് […]
Read more

എപ്പോഴും ഫോണില്‍, ധാരാളം മെസേജുകള്‍; കൊലപാതകത്തില്‍ അവസാനിച്ചത് ഭര്‍ത്താവിന്റെ സംശയം

തിരുവനന്തപുരം: ചെങ്കല്‍ വ്‌ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ളാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32) വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനു ശേഷം അല്‍മയുടെ സോഷ്യല്‍ മീഡിയ ഉപയോഗം പരിധി വിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. അല്‍മ എപ്പോഴും ഫോണില്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിന്റെ പേരില്‍ വിഷ്ണുവിന് ഭാര്യയെ സംശയവുമുണ്ടായിരുന്നു. ശനിയാഴ്ച […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കി: ഇടുക്കിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയെ 14 ദിവസത്തേക്ക് റിമാന്റെ ചെയ്തു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായതിൽ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി സജി ഒളിവിലായിരുന്നു. വീടിന് സമീപത്തെ മലമുകളിലാണ് രണ്ട് ദിവസം സജി ഒളിവിൽ […]
Read more

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം; ഒടുവിൽ യുവതിക്ക് ജാമ്യം

ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം നൽകി കോടതി. ഭർത്താവ് രാജ രഘുവംശിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോങ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസമായി ജയിലിൽ കഴിയുകയായിരുന്നു സോനം. മൂന്ന് തവണ ജാമ്യം നിഷേധിച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലേക്ക് ഹണിമൂൺ യാത്ര പോയപ്പോഴാണ് കൊലപാതകം നടത്തിയത്. പിന്നാലെ രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജൂൺ 2ന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള […]
Read more

നൈജീരിയയിൽ ഭീകരാക്രണം; ഐഎസ് ഭീകരർ കൊലപ്പെടുത്തിയത് 29 പേരെ

അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അഡമാവ സംസ്ഥാനത്തെ ഗോംബി മേഖലയിലെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ അഡമാവ ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശവാസികളുടെ മൊഴിയനുസരിച്ച് ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഏപ്രിൽ 21-ന് […]
Read more

തിരുവനന്തപുരത്ത് അർദ്ധരാത്രിയിൽ വയോധികയെ വീട് കയറി ആക്രമിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ചന്തവിള കുറട്ടൂർ സ്വദേശിനി ലീലയെയാണ് ഒരുകൂട്ടം പേർ ആക്രമിച്ചതെന്ന് വിവരം. വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടിൽ കയറിയ അക്രമികൾ ലീലയെ കമ്പി വടികൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടും കടയും തകർത്തതായും പറയുന്നു. വെളുപ്പിന് ഏകദേശം ഒരു മണിയോടെ ആക്രമണം നടന്നതായാണ് ലീലയുടെ മൊഴി. പരിക്കേറ്റ അവർ പുലർച്ചെ അഞ്ചുമണിയോടെ വീടിന് പുറത്തേക്ക് ഇഴഞ്ഞെത്തി വഴിയിൽ കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിൽ വിൽപ്പന നടത്തിയ സംഭവം; യുവാവിനെതിരെ കേസെടുത്തു

മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് നടപടി സ്വീകരിച്ചത്. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അവ അശ്ലീല രൂപത്തിലാക്കി മാറ്റി, തുടർന്ന് ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പണം വാങ്ങി വിൽപ്പന നടത്തിയതായാണ് ആരോപണം. ഇത്തരത്തിൽ ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ വിവിധ […]
Read more

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; 21 വർഷത്തിനുശേഷം പ്രതി പിടിയിൽ

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ 21 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ചെറിയനാട് ചെറുവല്ലൂർ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ്നെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഓഗസ്റ്റ് 22-ന് കൊല്ലകടവ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും കൈവിരലുകൾ കടിച്ചുമുറിക്കുകയും ചെയ്തുവെന്നതാണ് കേസ്. സംഭവത്തിൽ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix