Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നിതിൻരാജിന്റെ മരണം; 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം ഡിജിപി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. 15 ദിവസത്തിനകം പ്രാഥമിക വിവരങ്ങളും 30 ദിവസത്തിനകം പൂർണമായ അന്വേഷണ റിപ്പോർട്ടും നൽകണമെന്നാണ് ഡി.ജി.പി.യുടെ നിർദേശം. നിതിന്റെ മരണത്തിൽ കുടുംബം നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ ഡി.ജി.പി.ക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപവത്കരിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് […]
Read more

ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവിനെ കൊലപ്പെടുത്തിയ ഒന്നാം പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2024 ജൂലൈ 8നായിരുന്നു സംഭവം. ഭാര്യയുടെ മാതാവിന്റെ രണ്ടാം ഭർത്താവായ ബിജുവിനെ വീട്ടുമുറ്റത്ത് വച്ച് പത്തലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജയിലിൽ പാർപ്പിച്ചുകൊണ്ടായിരുന്നു കേസിന്റെ വിചാരണ […]
Read more

കലഞ്ഞൂര്‍ അനന്തു കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിലെ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് പത്തനംതിട്ട കോടതി. കൂടാതെ, ഒരു ലക്ഷം രൂപ പ്രതിക്ക് പിഴയും വിധിച്ചിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും, വളരെ ഹീനമായ കൊലപാതകമാണ് നടത്തിയതെന്നും കോടതി പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ശ്രീകുമാർ അനന്തുവിനെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത്. എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ അനന്തുവിനെ കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് […]
Read more

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദിനെയാണ് പോലീസ് പിടിയാലായിരിക്കുന്നത്. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു ഇയാൾ. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രായിമരക്കാര്‍ വീട്ടില്‍ ഫാത്തിമയെയാണ് ഇന്ന് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ അസ്വാഭാവികത മുൻനിർത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് റെയില്‍വേ ട്രാക്ക് പരിസരത്തു നിന്നും ഭർത്താവ് […]
Read more

സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരിക്ക് 250രൂപ പിഴ

കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷം കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് ഉപയോഗിച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് പിഴ. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് നടപടി സ്വീകരിച്ചത്. തച്ചങ്കരി പിഴ അടച്ചതായി അധികൃതർ അറിയിച്ചു. പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗതാഗത വകുപ്പ് പിഴ ചുമത്തിയതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ […]
Read more

ഗുരുവായൂർ കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; സ്വർണവും പണവും കവർന്നു

തൃശ്ശൂർ: കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഗുരുവായൂർ തൈക്കാട് പ്രദേശത്തെ ക്ഷേത്രത്തിലെ ഓഫീസ് ലോക്കറിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഏകദേശം ഒന്നര ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. സംഭവം കഴിഞ്ഞ ദിവസം രാത്രിയിലാണ് നടന്നത്. ഭഗവതിക്ക് അണിയിക്കുന്ന മൂന്ന് മാലകൾ, അയ്യപ്പനുള്ള മണിപ്പൊട്ടുകൾ, വഴിപാടായി ലഭിച്ച താലികൾ എന്നിവയാണ് പ്രധാനമായും മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി. ക്ഷേത്ര ഓഫീസ് വാതിലിന്റെ ടവർ ബോൾട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. […]
Read more

ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന മുഖ്യപ്രതി പിടിയിൽ

കാസർകോട്: ഉപ്പളയിൽ എടിഎം പണം കൊണ്ടുപോയ വാഹനം തകർത്തു 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖൻ അലിയാസ് കിട്ടുവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. റാംജിനഗർ കവർച്ച സംഘത്തിലെ പ്രധാന അംഗമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് പിടികൂടിയിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കേരള പൊലീസ് വലയിലായത്. വാഹനങ്ങൾ തകർത്തു കവർച്ച നടത്തുന്നതാണ് ഈ സംഘത്തിന്റെ […]
Read more

മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഹേഷാണ് അമ്മ രാധാമണിയെ വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേർ അറസ്റ്റിൽ

​തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ നാല് യുവാക്കളെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള സ്വദേശി അനസ് (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദ്ദിഖ് (19) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രതികൾ സംഘം ചേർന്ന് സ്ഥലത്തെത്തി ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് […]
Read more

മൂന്ന് ക്വിന്‍റൽ കുരുമുളക് മോഷ്ടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

വയനാട്: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുല്‍പ്പള്ളി വാക്കയിൽ വീട്ടിൽ അനറ്റ് സെബാസ്റ്റ്യൻ (19)നെ എറണാകുളം കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സി.എസ്. അനൂപ് (22), നൗഫൽ നൗഷാദ് (22), മുഹമ്മദ് സിനാൻ (18) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഷെഡിൽ മോഷണം നടന്നത്. വാതിലിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix