കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷം കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് ഉപയോഗിച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് പിഴ. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് നടപടി സ്വീകരിച്ചത്. തച്ചങ്കരി പിഴ അടച്ചതായി അധികൃതർ അറിയിച്ചു.
പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗതാഗത വകുപ്പ് പിഴ ചുമത്തിയതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോൾ കാറിൽ ത്രീസ്റ്റാർ ബോർഡ് കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്.




