Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം

കോഴിക്കോട്: വാഹന പരിശോധന നടത്തുകയായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തല്‍ വയലിലാണ് സംഭവം. നാദാപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്. ഓട്ടോയില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. പകല്‍ 2.30ഓടെ ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്ന മീത്തല്‍ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് […]
Read more

മോഷണ പരമ്പര തുടർക്കഥയാകുന്നു; പൊറുതിമുട്ടി വടക്കഞ്ചേരിക്കാർ

പാലക്കാട്: മോഷണപരമ്പര തുടർക്കഥയാകുമ്പോൾ കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാലക്കാട് വടക്കഞ്ചേരിക്കാർ. ഒരാഴ്ചക്കിടെ പ്രദേശത്ത് നാലിടങ്ങളിലായാണ് മോഷണം നടന്നിരിക്കുന്നത്. പൂട്ടിയിട്ട വീടുകളിലും കടകളിലും ക്ഷേത്രങ്ങളിലുമായിരുന്നു മോഷണം. മോഷണ പരമ്പര അരങ്ങേറുമ്പോഴും വടക്കഞ്ചേരി പൊലീസിന് കള്ളൻമാരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കഞ്ചേരി വിനായക സ്ട്രീറ്റിലെ പൂട്ടിക്കിടന്ന വീട്ടിൽ കള്ളൻ കയറിയത്. മുൻവാതിലിൻറെ പൂട്ട് തക൪ത്ത് അലമാരയും ലോക്കറുകളും കുത്തിപ്പൊളിച്ചായിരുന്നു മോഷണം. വിലപിടിപ്പുള്ള വാച്ചും പണവും മോഷണം പോയി. ഇതേ ദിവസം തന്നെ പ്രദേശത്തെ ഗണപതി ക്ഷേത്രത്തിലും മാരിയമ്മൻ ക്ഷേത്രത്തിലും മോഷണ […]
Read more

റീൽ കാണുന്നതിലെ തര്‍ക്കം; വടിവാൾകൊണ്ട്‌ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

മംഗളൂരു: സാമൂഹ്യ മാധ്യമത്തിൽ റീലുകൾ കാണുന്നതിലെ തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. വ്യാഴാഴ്ച രാത്രി ഗണേഷ് […]
Read more

ഭർതൃപിതാവിനെ ‌വെട്ടിപ്പരുക്കേൽപിച്ച് യുവതി

പാലക്കാട്: പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ട് ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ യുവതി അറസ്റ്റിൽ. പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയൻ സബ്നയാണ് പിടിയിലായത്. മണ്ണാർക്കാട് പൊലീസാനു സബ്നയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഭർത്താവിന്റെയും സബ്നയുടെയും പേരിൽ സ്ഥലം വാങ്ങാനായി വിറ്റ സബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
Read more

കുളത്തൂപ്പുഴയിൽ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു, ഭർത്താവ് ഒളിവിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയെയാണ് ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

ബലാത്സംഗം ചെയ്ത സ്ത്രീകളുടെ സാധനങ്ങൾ ട്രോഫി ബോക്സിലിട്ട് സൂക്ഷിച്ചു; പിഎച്ച്ഡി വിദ്യാർത്ഥിക്ക് 24 വർഷം തടവ്

ലണ്ടൻ: യുകെയിൽ 10 ബലാത്സംഗക്കേസുകളിൽ പ്രതിയായ ചൈനീസ് പിഎച്ച്ഡി വിദ്യാർത്ഥിക്ക് 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2019 സെപ്റ്റംബറിനും 2023 മെയ് മാസത്തിനും ഇടയിൽ ലണ്ടനിൽ മൂന്ന് സ്ത്രീകളെയും ചൈനയിൽ ഏഴ് സ്ത്രീകളെയും മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് പൗരനായ ഴെൻഹാവോ സൂവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബാധിക്കപ്പെട്ട 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. എന്നാൽ ഇയാൾ ഇതിൽക്കൂടുതൽ സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടാകാമെന്ന് മെട്രോപൊളിറ്റൻ […]
Read more

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 15 പേര്‍ അറസ്റ്റിൽ

ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേർ അറസ്റ്റിൽ. ഐഐടി ബിരുദധാരി ഉൾപ്പെടെയുള്ള 15 പേരെയാണ് സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പോലീസ് പിടിയിലായത്. പിടിയിലായവരിൽ 20 വയസിനിടയിലുള്ളവരാണ് ഏറെപ്പേരും. നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ […]
Read more

കായലോട് യുവതിയുടെ മരണം: ‘പൊലീസിൻ്റെ വാദം തെറ്റ്’

കണ്ണൂർ: കായലോട് യുവതിയുടെ ആത്മഹത്യയിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ രംഗത്തെത്തി. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരൻറെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻറെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ […]
Read more

വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത് 65 ലക്ഷം രൂപ; രേഖകളില്ലാത്ത പണം പിടിച്ചെടുത്ത് എക്സൈസ്

പാലക്കാട്: വാഹനപരിശോധനക്കിടെ കണ്ടെത്തിയത് രേഖകളില്ലാത്ത 60 ലക്ഷംരൂപ. പാലക്കാട് വാളയാർ ചെക്ക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 60 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തത്. പാലക്കാട് ചിറ്റൂർ സ്വദേശി രതീഷ് (40), മഹാരാഷ്ട്ര സ്വദേശി ശിവാജി ഗെയ്ക്ക് വാദ് എന്നിവരാണ് പണവുമായി എക്സൈസ് പിടിയിലായത്. പുലർച്ചെ 5.20ന് ആയിരുന്നു ഇവർ ഒരു സുസുക്കി ആക്സസ് സ്കൂട്ടറിൽ വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ എത്തിയത്. പരിശോധന നടത്തിയപ്പോൾ ഇരുവരും ധരിച്ചിരുന്ന ജാക്കറ്റിലെ അറകളിലും സ്കൂട്ടറിന്റെ സീറ്റിനടിയിൽ […]
Read more

വയനാട് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് ഭർത്താവ്

കൽപ്പറ്റ: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഭർത്താവ് തോമസ് വര്‍ഗീസ് പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും തോമസ് പറഞ്ഞു. വീട്ടിലുള്ള കടബാധ്യതകളെ കുറിച്ച് ഭാര്യ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും തോമസ് പൊലീസിനോട് പറഞ്ഞു. ഇതേതുട‍ർന്നാണ് പ്രകോപിതനായ തോമസ് കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എലിസബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer