തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി റാമിനെ ഇപ്പോഴും പിടികൂടാത്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രാജന്‍. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ റാം ഉണ്ടായിട്ടും ആന്ധ്രയിലുണ്ട് കര്‍ണാടകത്തില്‍ ഉണ്ട് എന്ന് പറഞ്ഞ് കളിക്കുകയാണെന്നും മനപ്പൂര്‍വ്വം പിടിക്കാത്തതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
നിതിന്‍ പോയിട്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെയും മകന് നീതി ലഭിച്ചില്ല. തെളിവ് സഹിതം ഹാജരാക്കിയിട്ട് എന്തുകൊണ്ടാണ് പൊലീസ് റാമിനെ പിടികൂടാത്തത്. എന്തിനാണ് ഇവിടെ പൊലീസും നിയമവുമൊക്കെ? പൊലീസ് കോമാളികള്‍ ആക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തരല്ലെന്നും രാജന്‍ പറയുന്നു.




