Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. അതെസമയം ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ. പൂ‍ർണ മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്തിലേക്ക് വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍ർട്ടിൽ പറയുന്നു. സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം […]
Read more

കാലടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി 20 ലക്ഷം രൂപ കവർന്നു

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചനെ വഴിയിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം പണവുമായി കടന്നുകളഞ്ഞു.കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് […]
Read more

അണ്ണാ യൂണിവേഴ്‌സിറ്റി കേസ്: സ്വയം ചാട്ടവാറിനടിച്ച് ബി ജെ പി നേതാവ്

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന വിമർശനത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി യൂണിറ്റ് മേധാവി കെ അണ്ണാമലൈ. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. തമിഴ്‌നാട് സർക്കാരിനെതിരെ തന്റെ ദേഹത്ത് സ്വയം ചാട്ടവാറിനടിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഡിഎംകെ സർക്കാരും പോലീസും ഇരയുടെ വ്യക്തിവിവരങ്ങൾ ചോർത്തി. അവരുടെ അന്തസ്സ് ഹനിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടാണ് എന്ന് അണ്ണാമലൈ […]
Read more

കഴക്കൂട്ടത്ത് വിജിലൻസ് സിഐയും സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയും തമ്മിൽ തർക്കം; ഇരുവരും പരാതി നൽകി

തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഓയെ വിജിലൻസ് സി ഐ മർദ്ദിച്ചതായ് പരാതി. പിആർഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് സിഐയും പരാതി നൽകി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനി പിആർഒ എസ്.വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിനോദ് ജാതി അധിക്ഷേപം നടത്തിയെന്ന് വിജിലൻസ് സി ഐ യായ അനൂപ് ചന്ദ്രനും പരാതി നൽകി.ബുധനാഴ്ച്ച രാത്രി 10 ന് കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ വച്ചായിരുന്നു സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ […]
Read more

നാലു വർഷം മുൻപത്തെ പക; ക്രിസ്മസ് ദിനത്തിൽ അക്രമണം, 2 പേർ കുത്തേറ്റു മരിച്ചു

കൊടകര: നാലു വർഷം മുൻപ് ക്രിസ്മസ് ദിനത്തിലുണ്ടായ ആക്രമണ സംഭവങ്ങളിൽ പകരം ചോദിക്കാനായി വീട് ആക്രമിച്ച സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് മര്യാദമൂലയിൽ ക്രിസ്മസ് ദിവസം രാത്രിയിലാണ് സംഭവം നടന്നത്. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. അക്രമത്തിൽ പരുക്കേറ്റ വിവേകിന്റെ നില ഗുരുതരമാണ്. 4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് […]
Read more

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടൻമാരായ ബിജു സോപാനത്തിനും, എസ്.പി. ശ്രീകുമാറിനുമെതിരെ പരാതിയുമായി നടി

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമണം. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവം സമീപകാലത്ത് നടന്നതാണെന്നാണ് ലഭ്യമാകുന്ന വിവരം.ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ […]
Read more

കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധം ശക്തം

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളും ഡിഎംകെ സഖ്യകക്ഷികളും. സംഭവത്തിൽ ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംഭവത്തിൽ കാമ്പസിലെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്ത് ജീവനക്കാരും വിദ്യാർത്ഥികളും രംഗത്ത് വന്നു. കാമ്പസിൽ നിരവധി സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നും എന്നാൽ ശരിയായ നിരീക്ഷണ സംവിധാനം ഇല്ലാതെ അവ ഫലപ്രദമല്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ടി.വി.കെ പ്രസിഡന്റ് വിജയ്, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, എ.എം.എം.കെ ജനറൽ […]
Read more

കണ്ണൂരിൽ റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിലെ മറ്റാര്‍ക്കും പരിക്കില്ല. തീപിടിത്തത്തെ തുടർന്ന് റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സംഭവത്തെ […]
Read more

ചോദ്യപേപ്പർ ചോർച്ച സംഭവം; എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർന്ന സംഭത്തിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായുള്ള ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല തുടർന്ന് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെയുള്ള 7 […]
Read more

കൊച്ചിയിലെ സ്പായിൽ അനാശാസ്യം: 8 സ്ത്രീകളും 4 പുരുഷന്മാരും പൊലീസ് പിടിയിൽ

കൊച്ചി: കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിനെ തുടർന്ന് 12 അംഗ സംഘം പൊലീസ് പിടിയിൽ. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ‘മോക്ഷ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിലാണ് ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer