Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വർക്കലയിൽ യുവാക്കൾ തമ്മിലുണ്ടായ കൂട്ടയടി; എട്ട് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി, കഴിഞ്ഞ ശനിയാഴ്ച വക്കം പണയിൽകടവ് പാലത്തിന് സമീപം ഉണ്ടായ കൂട്ടയടിയിൽ വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരെയും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് പുതിയ സംഘർഷത്തിന് കാരണമായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇരുചക്രവാഹനങ്ങളിൽ എത്തിയ യുവാക്കളെ മറ്റൊരു സംഘം തടഞ്ഞതോടെ വാക്കേറ്റം ആരംഭിച്ച് […]
Read more

ഛണ്ഡീഗഡിൽ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

ഛണ്ഡീഗഡ്: പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് സംശയാസ്പദ വസ്തുക്കളും പിടിച്ചെടുത്തു. ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചുമണിയോടെ ബൈക്കിലെത്തിയ പ്രതികൾ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. സ്ഫോടനം ചെറിയ തോതിൽ മാത്രമായതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആരും പരിക്കേറ്റില്ല. പ്രാഥമിക അന്വേഷണത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച […]
Read more

ചെക്ക് കേസ്: കുടിശ്ശിക തീർക്കാൻ രാജ്പാൽ യാദവിന് സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം രാജ്പാൽ യാദവിന്‌ കൂടുതൽ സമയം നൽകാൻ ഡൽഹി ഹൈക്കോടതി നിഷേധിച്ചു. സെറ്റിൽമെന്റിനായി 30 ദിവസത്തെ അധിക സമയം വേണമെന്ന് യാദവ് അഭ്യർത്ഥിച്ചെങ്കിലും കോടതി തള്ളി. ജസ്റ്റിസ് സ്വർണ്ണകാന്ത് ശർമ്മ ചൂണ്ടിക്കാട്ടിയത്, മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാതിരിക്കുകയും കോടതി നടപടികളിൽ താമസമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് ഈ കർശന നിലപാട് സ്വീകരിച്ചതായി. എം/എസ് മുരളി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2024 മെയ്‌ മാസത്തിൽ […]
Read more

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊച്ചി: യുവനടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആരോപിച്ച് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് 3 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലും അനുബന്ധ തെളിവുകളുടെ ശേഖരണവും ആവശ്യമാണ് എന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് ഇപ്പോൾ ഉള്ളത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തൽസമയം അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് […]
Read more

സ്ത്രീധനം ചോദിച്ച് ഭ‍ർത്താവിന്‍റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം, സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് ഹൈദരാബാദിലെ മിയാപൂരിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിലൂടെ 2020ൽ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽവച്ചാണ് വിവാഹം നടന്നത്. തുടർന്ന് ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. വിവാഹത്തിന് പിന്നാലെ നീരജ് കൂടുതൽ […]
Read more

ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കേസെടുക്കാൻ കോടതി ഉത്തരവ്

ഇരിക്കൂർ: നിക്ഷേപിച്ച പണം തിരികെ നൽകാത്തതും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതുമെന്നാരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്മനാഭനും പി. ശ്രീജയും നൽകിയ പരാതിയിലാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടാം കോടതി നടപടി എടുത്തത്. അഭിഭാഷകൻ മുഹമ്മദ് രിഫായി പാമ്പുരുത്തി മുഖേനയാണ് പരാതി നൽകിയത്. ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറുപേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് ചോദ്യം ചെയ്തു; യുവാവിനും കുടുംബത്തിനും നേരെ ക്രൂരമർദ്ദനം

തിരുവനന്തപുരം: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ജഗതി ബണ്ട് റോഡ് സ്വദേശികളായ സുരേഷ്, ദീപു സുകുമാരൻ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി, പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലുള്ള റോഡിൽ പ്രതികൾ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയായിരുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായെന്നും, പിന്നാലെ പ്രതികൾ ആക്രമണത്തിലേർപ്പെട്ടതായും പൊലീസ് പറഞ്ഞു. യുവാവിനെ മർദിച്ചതിനൊപ്പം കത്തി ഉപയോഗിച്ച് […]
Read more

മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; 3 യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി

താനെ: മുംബൈയിൽ യുവതിയെ ശല്യം ചെയ്ത സംഘത്തിനെതിരെ വെടിവെച്ച സംഭവത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇവർ മുൻപും പല തവണ യുവതിയെ […]
Read more

ഡോക്ടറെ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ മർദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ജലീലിനെ നാല് സ്ത്രീകൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. സ്വകാര്യ ക്ലിനിക്കിലെ പരിശോധന മുറിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജിതക്കും അശ്വതിക്കും പരിക്കേറ്റതായി അറിയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ സ്ത്രീയെ ഗുരുതരാവസ്ഥയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാപിഴവ് ആരോപിച്ചാണ് ആക്രമണമെന്ന […]
Read more

വാളയാറിൽ 16 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവ് പിടികൂടി. കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായാണ് രണ്ട് യുവാക്കൾ പിടിയിലായത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോണും, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം.എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix