ഛണ്ഡീഗഡ്: പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് സംശയാസ്പദ വസ്തുക്കളും പിടിച്ചെടുത്തു.
ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചുമണിയോടെ ബൈക്കിലെത്തിയ പ്രതികൾ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. സ്ഫോടനം ചെറിയ തോതിൽ മാത്രമായതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആരും പരിക്കേറ്റില്ല.
പ്രാഥമിക അന്വേഷണത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡ് പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.




