കണ്ണൂര്‍: പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാജയഭീതിയെ തുടർന്നാണ് ഇത്തരത്തിൽ പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു.




