Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അത് BJPയുടെ അബദ്ധമല്ല; ട്വന്റി 20ക്കു വാരിക്കോരി സീറ്റ് നല്‍കാന്‍ കാരണമുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയും സീറ്റ് വിഭജനവും കഴിഞ്ഞപ്പോള്‍ പലരും ഞെട്ടുകയും മറ്റു ചിലര്‍ നെറ്റി ചുളിക്കുകയും ചെയ്ത ഒരു കാര്യമാണ് ട്വന്റി 20യെന്ന താരതമ്യേന പുതുമുഖങ്ങളായ, മധ്യകേരളത്തിലെ കുറച്ച് പഞ്ചായത്തുകളില്‍ മാത്രം ചെറിയ സ്വാധീനമുള്ള ഒരു പാര്‍ട്ടിക്ക് എന്‍ഡിഎ പോലൊരു മുന്നണിയില്‍ കിട്ടിയ സ്വാധീനവും സീറ്റുകളുടെ എണ്ണവും. അതും ബിജെപിക്ക് ചെറിയ പ്രതീക്ഷയും അടിസ്ഥാനതലത്തില്‍ വേരുറപ്പുമുള്ള മണ്ഡലങ്ങളില്‍ പോലും സീറ്റുകള്‍. മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ ബിജെപിക്ക് മുകളിലാണ് ട്വന്റി20ക്ക് സീറ്റുകള്‍ ലഭിച്ചത്. ഇത് ബിജെപി പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയെങ്കിലും നേതൃത്വത്തിന് അബദ്ധത്തില്‍ സംഭവിച്ച പിഴവുകളാണെന്ന് കരുതുന്നുണ്ടോ?

എന്നാല്‍ ട്വന്റി 20 എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായത് അബദ്ധത്തിലല്ല. കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ നീക്കമായിരുന്നു ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിച്ചത്. എറണാകുളം ജില്ലയില്‍ ട്വന്റി20 പിടിക്കുന്ന വോട്ടുകള്‍ ബിജെപി മുന്നണിയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ട്വന്റി 20 നേടിയത് എന്നത് ചേര്‍ത്ത് വായിക്കുമ്പോഴാണ് അവര്‍ക്ക് എന്തുകൊണ്ടാണ് ബിജെപി ഇങ്ങനെ വാരിക്കോരി സീറ്റുകള്‍ കൊടുത്തത് എന്ന് മനസിലാവുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി 20, എറണാകുളം ജില്ലയിലെ ആറ് സീറ്റുകളില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിജെപിയെയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെയും നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ട്വന്റി20 കുതിപ്പ്. രണ്ട് സീറ്റുകളില്‍, ബിജെപിക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തുമെത്തി. ഇതെല്ലാം തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. അതിനാല്‍ ഇത്തവണ എന്‍ഡിഎ മുന്നണിക്കൊപ്പം ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിക്ക് 19 സീറ്റുകളാണ് ബിജെപി നല്‍കിയത്.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടു ചിത്രം ഒന്ന് നോക്കാം. ബിജെപി 115 സീറ്റുകളില്‍ നിന്നായി 23,54,468 വോട്ടുകളാണ് നേടിയത്. ബിഡിജെഎസ് 21 മണ്ഡലങ്ങളില്‍ നിന്നായി 2,29,931 വോട്ടുകളും നേടിയപ്പോഴാണ്, എട്ടു സീറ്റുകളില്‍ നിന്നായി ട്വന്റി 20 1,45,664 വോട്ടുകള്‍ സ്വന്തമാക്കിയത്. ഈ കണക്ക് ഒറ്റ നോട്ടത്തില്‍ വലിയ കാര്യമായി തോന്നില്ലെങ്കിലും കേരളത്തില്‍ എന്ത് വില കൊടുത്തും എങ്ങനെയെങ്കിലുമൊക്കെ കൂടുതല്‍ വോട്ടും സ്വാധീനവും പിടിക്കാന്‍ നടക്കുന്ന ബിജെപിയെ സംബന്ധിച്ച് അത്ര ചെറുതല്ല എന്നതാണ്.

കുന്നത്തുനാട് മണ്ഡലത്തില്‍ 42,701 വോട്ടുകളാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി ഡോ. സുജിത് പി സുരേന്ദ്രന്‍ നേടിയത്. അതായത് 27.7 ശതമാനം വോട്ടു വിഹിതം. ബിജെപിയുടെ രേണു സുരേഷിന് 7056 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 4.66 ശതമാനം മാത്രം. എന്നുവെച്ചാല്‍ ബിജെപിയേക്കാള്‍ മികച്ച പ്രകടനം.

കൊച്ചി മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ഷൈനി ആന്റണി 19,676 വോട്ടു നേടി മൂന്നാമതെത്തി. 15.3 ശതമാനം വോട്ടു വിഹിതമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയുടെ സി ജി രാജഗോപാല്‍ നേടിയത് 10,991 വോട്ടുകളാണ്.

പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ചിത്ര സുകുമാരന്‍ 20,536 വോട്ട് നേടി ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. വോട്ടു വിഹിതം 14.3 ശതമാനം. വൈപ്പിനില്‍ ജോബ് ചക്കാലയ്ക്കല്‍ 16,707 വോട്ടു നേടി മൂന്നാമതെത്തി. വോട്ടു വിഹിതം 12.8 ശതമാനമാണ്. മൂവാറ്റുപുഴയില്‍ അഡ്വ. സി എന്‍ പ്രകാശ് 13,535 വോട്ടുകളാണ് നേടിയത്. വോട്ടു വിഹിതം 9.4 ശതമാനം. നാലാം സ്ഥാനത്തുള്ള ബിജെപിയുടെ ജിജി ജോസഫിന് 7527 വോട്ടുകളാണ് ലഭിച്ചത്. കോതമംഗലത്ത് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെ പിന്തള്ളിയാണ് ട്വന്റി20 മൂന്നാമതെത്തിയത്.

ഇത് മൂന്നാമതെത്തിയ മണ്ഡലങ്ങളുടെ കണക്ക്. തൃക്കാക്കരയിലും എറണാകുളത്തും നാലാമതാണ് എത്തിയതെങ്കിലും മോശമല്ലാത്ത വോട്ട് ശതമാനം നേടിയിരുന്നു. ഇത്തവണ 19 സീറ്റിലാണ് ട്വന്റി 20 മത്സരിക്കുന്നത്. ഇതില്‍ ചാലക്കുടി, റാന്നി സീറ്റുകള്‍ 2021 ല്‍ ബിഡിജെഎസും, ശേഷിക്കുന്നവ ബിജെപിയും മത്സരിച്ച സീറ്റുകളാണ്. ട്വന്റി20 മത്സരിക്കുന്ന സീറ്റുകളില്‍ കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ തവണ 19.1 ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നു. റാന്നിയിലും തൊടുപുഴയിലും 15.4 ശതമാനം വീതവും, തൃപ്പൂണിത്തുറയില്‍ 15.3 ശതമാനവും വോട്ടു വിഹിതമാണ് ലഭിച്ചിരുന്നത്. പുനലൂര്‍- 13.8 ശതമാനം, ചാലക്കുടി – 12.2 ശതമാനം, തൃക്കാക്കര – 11.4 ശതമാനം, ഏറ്റുമാനൂര്‍ 11 ശതമാനം, പെരുമ്പാവൂര്‍ 10.6 ശതമാനം, വൈപ്പിന്‍-10.4 ശതമാനം എന്നിങ്ങനെയാണ് 10 ല്‍ കൂടുതല്‍ വോട്ടു വിഹിതം ലഭിച്ച എന്‍ഡിഎ സീറ്റുകള്‍.

ഇത്തവണ ചെറിയ കല്ലുകടികളും പലപ്പോഴായി ട്വന്റി20 യെ അലട്ടിയിട്ടുണ്ട്. അഖില്‍ മാരാര്‍, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ തുടങ്ങി സെലിബ്രിറ്റികളെ തേടിപ്പിടിച്ച് നിര്‍ത്തിയത് വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതില്‍ വീണാ നായര്‍ക്കും ലക്ഷ്മിപ്രിയക്കും വോട്ടേര്‍സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മാറേണ്ടി വന്നതും ചെറിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഏറ്റുമാനൂരും തൃക്കാക്കരയുമെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ഇടഞ്ഞു നില്‍ക്കുന്നതും തിരിച്ചടിയാകാം.

എങ്കില്‍ പോലും മൂന്നാമതെത്തിയ പല മണ്ഡലങ്ങളിലും ഇത്തവണ ബിജെപി കാര്‍ഡില്‍ രണ്ടാമതോ ഒന്നാമതോ എത്താം എന്ന കണക്കുകൂട്ടല്‍ സാബുവിനുമുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ അക്കാര്യത്തില്‍ നിര്‍ണായകമാകാം. എന്തായാലും ട്വന്റി20യെ ഇറക്കിയുള്ള ബിജെപിയുടെ ഈ ട്രപ്പീസ് കളിയുടെ വിധി എന്താകുമെന്നറിയാന്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer