ശബരിമല സ്വർണക്കൊള്ള; ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ […]
Read more

