സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മാന്നാറിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസിൽ വയോധികൻ അറസ്റ്റിൽ. ചന്തപ്പുരയിടത്തിൽ വീട്ടിൽ അനിയൻ എന്ന സെബാസ്റ്റ്യൻ (58) ആണ് അറസ്റ്റിലായത്. ഇയാൾ മാന്നാർ സ്വദേശിയാണ്. ഇന്നെലെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ വീട്ടിലെ വിധവയായ പെൺകുട്ടിയെ ശല്യം ചെയ്തത് കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ ഇത്തരം കേസുകൾ വേറെയും ഉണ്ടെന്നാണ് വിവരം.
Read more

മദ്യം നൽകി വിദ്യാര്‍ത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നും ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ സമയബന്ധിതമായി അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 18ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞതോടെ അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരം അറിഞ്ഞിരുന്നു. തുടർന്ന് ഡിസംബർ 19ന് മാനേജ്മെൻറ് അധ്യാപകനെതിരെ ആഭ്യന്തര നടപടി സ്വീകരിച്ചു. എന്നാൽ, സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ […]
Read more

കുമരകം ശ്രീ ശക്തീശ്വരം ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കോട്ടയം: കവണാറ്റിൻകര വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. കാണിക്കവഞ്ചിയുടെ ചില്ല് തകർക്കപ്പെട്ട നിലയിലാണ്. രാവിലെ ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. എത്ര രൂപ നഷ്ടമായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ബംഗളുരുവിൽ ജോലി കഴിഞ്ഞു മടങ്ങിയ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് (21)നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്. 16നു രാത്രി താമസ സ്ഥലത്തേക്ക് മടങ്ങിയ യുവതിയെ സ്കൂട്ടറിലെത്തിയ രാകേഷ് കടന്നുപിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read more

പുനർജനി പദ്ധതി; എന്തു വന്നാലും രാഷ്ട്രീയമായി നേരിടും: വി ഡി സതീശൻ

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു പ്രാവിശ്യം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Read more

വിദ്യാര്‍ത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ യു.പി സ്കൂളിലെ അധ്യാപകൻ അനിലാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. എസ്‍സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. നവംബർ 29 നാണ് സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Read more

ബൈക്ക് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് ബൈക്ക് യാത്രക്കാരനെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മർദ്ദനം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഇന്നെലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ബസ് ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നാണ് യുവാവിന്‍റെ പരാതി. കോഴിക്കോട് ജോലി ചെയ്യുന്ന എറണാകുളം പിറവം സ്വദേശി അശ്വിനാണ് മർദ്ദനമേറ്റത്. ബസ് തട്ടി ബൈക്കിന്‍റെ പിൻഭാഗത്തെ ഇന്‍ഡിക്കേറ്റര്‍ അടക്കം പൊട്ടിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന് മുന്നിൽ ബൈക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഇതിനിടെ ബസ് വരുകയായിരുന്നുവെന്നുമാണ് അശ്വിൻ പറഞ്ഞത്. ബൈക്ക് മാറ്റാനുള്ള […]
Read more

പുനർജ്ജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് […]
Read more

13 വയസുകാരനെ പീഡിപ്പിച്ച 60 വയസുകാരൻ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ 60 വയസുകാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷിയാദ് മൊയ്തീനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ ആളൊഴിഞ്ഞ പറമ്പിൽ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പത്താംകല്ലിലെ ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാൻ എത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഷിയാദ് കുട്ടിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ […]
Read more

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്; വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്: ഗുജറാത്ത് സൈബർ പോലീസ് റജിസ്റ്റർ ചെയ്ത സൈബർ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ താമരശ്ശേരി വെളിമണ്ണ തെക്കിടിച്ചാലിൽ ഷഫീജ് (32) നെയാണ് ഗുജറാത്ത് സൈബർ പോലീസ് താമരശ്ശേരിയിൽ എത്തി അറസ്റ്റു ചെയ്തതത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗുജറാത്ത് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു, ഇയാളെ പോലീസ് ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഗുജറാത്തിൽ നിന്നും ജീപ്പിൽ താമരശ്ശേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പുറമെ കർണാടക, തമിഴ്നാനാട് സ്വദേശികളും കേസിൽ പ്രതികളാണ്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.