സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കാക്കൂരിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കാക്കൂർ ടൗണിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. പ്രതി കണ്ണൂർ സ്വദേശിയാണ്. 2 മാസം മുമ്പായിരുന്നു മോഷണം നടന്നത്. മുൻഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോപ്പിൽ ഉണ്ടായിരുന്ന അറുപത്തയ്യായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. കാക്കൂർ പോലീസ് പ്രതിയെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Read more

ചിട്ടിപ്പണത്തെ ചൊല്ലിയുള്ള തർക്കം; വീട്ടമ്മയെ ആക്രമിച്ച  പ്രതി റിമാൻഡിൽ

തൃശ്ശൂർ: ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. . വിജി എടവിലങ്ങ് ചന്തയ്ക്ക് സമീപം  വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വിക്ടർ, ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വിജിയുടെ കാലിൽ ആഴത്തിൽ […]
Read more

പൊലീസ് സ്റ്റേഷനിൽവെച്ച് മർദിച്ചു; അടിമാലി എസ്എച്ച്ഒയ്ക്കെതിരെ പരാതി

ഇടുക്കി: ഇടുക്കി അടിമാലിയിൽ പോലീസ് സ്റ്റേഷനിലെത്തിയ ആളെ എസ്എച്ച്ഓ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി. ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. എസ്എച്ച്ഓ ലൈജുമോൻ സി വി മർദ്ദിച്ചു എന്നാണ് ആരോപണം. മുറിക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിലെത്തിയ അനിൽകുമാർ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് എസ്എച്ച്ഒ ലൈജുമോൻ പറയുന്നത്. സംഭവത്തിൽ ഇടുക്കി ഡിവൈഎസ്പി വിശദീകരണം തേടിയിട്ടുണ്ട്. രാവിലെ കല്ലാറുകുട്ടിയിൽ വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനിടയായിരുന്നു സംഭവം. അനിൽകുമാറിന്റെ ബന്ധുവിന്റെ […]
Read more

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; 2 പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലായിരുന്നു സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.
Read more

മങ്ങാട് സംഭവത്തിൽ സിപിഎം പ്രവർത്തകർ റിമാൻഡിൽ

തൃശൂർ: മങ്ങാട് മാളോർക്കടവ് പ്രദേശത്ത് മദ്യലഹരിയിൽ വീട്ടിൽ കയറി കുപ്പി എറിയുകയും വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളെ പിന്തുടർന്ന് വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം പ്രവർത്തകരെ പോലീസ് റിമാൻഡ് ചെയ്തു. മങ്ങാട് കോതോട് വീട്ടിൽ അക്ഷയ്, കുറുമ്പൂർ വീട്ടിൽ മനീഷ് കെ, അജയ്, അഭിഷേക് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആക്രമണശ്രമം, ഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ […]
Read more

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ, ഇതോടെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി

കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പ്രതികൾ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി […]
Read more

ഓപ്പറേഷൻ ബാർ കോഡ്; ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു […]
Read more

കണ്ണോത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 20 പവനും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു

കോഴിക്കോട്: താമരശ്ശേരി കണ്ണോത്ത് കളപ്പുറം അരിയാർ കുന്നത്ത് ഷൈജലിൻ്റെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. മുൻഭാഗത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു. വീടുപൂട്ടി വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ അവസരത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച പുലർച്ചക്കും ഇടയിലാണ് മോഷണം നടന്നത് എന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെ സിസി ടിവി ക്യാമറകൾ നശിപ്പിക്കുകയും ഡി.വി.ആർ മോഷ്ടാക്കൾ കൊണ്ടു പോകുകയും […]
Read more

ദൃശ്യ വധക്കേസിലെ പ്രതി ചാടിപ്പോയി; ചാടിപ്പോയത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയുടെ ചുമർ തുരന്ന് ചുറ്റുമതിൽ ചാടി കടന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. മാനസിക അസ്വസ്ഥത […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.