സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്. രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തി. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത […]
Read more

യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പ്രതി പിടിയിൽ

പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40)യാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ […]
Read more

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വൈപ്പിൻ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുനമ്പം ബീച്ചിൽ മാവേലിൽ ലെനിൻ (71) ആണ് മരിച്ചത്. തൃശൂർ അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ ഹലേലുയ്യ എന്ന വള്ളം മുങ്ങിയാണ് തൊഴിലാളി അപകടത്തിൽ‌ പെട്ടത്. കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലിൽ എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ പോകുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി താമസസ്ഥലത്ത് മരിച്ച നിലയില്‍

ബംഗളൂരു: മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വെള്ളങ്ങാട് മൊട്ടേമല്‍ വീട്ടില്‍ ഹരീന്ദ്രന്റെ മകന്‍ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീനിയ രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാഗിണി. സഹോദരി: ഹൃദന്യ.
Read more

അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു; യുവതിയെ കുത്തിയത് ഭർത്താവെന്ന് സംശയം

കൊല്ലം: അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു. രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. യുവതി ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് കോല നടത്തിയത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Read more

യുവാവിന്‍റെ മരണത്തിൽ ദുരൂഹത; സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായാണ് സംശയം. കോതമംഗലം മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്.
Read more

മുവാറ്റുപുഴ വെള്ളൂർകുന്നത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരന് ദാരുണാന്ത്യം

എറണാകുളം: മുവാറ്റുപുഴ വെള്ളൂർകുന്നത്ത് സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരിച്ചത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറും, ടോറസ് ലോറിയും അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിലുണ്ടായിരുന്ന വെള്ളൂർകുന്നം മാരിയിൽ ജയൻ […]
Read more

മാഹി കനാലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: മാഹി കനാലില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വടകര തോടന്നൂര്‍ സ്വദേശിനി താഴെമലയില്‍ ഓമന(65). തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ബുധനാഴ്ച വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യില്‍ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. […]
Read more

വടകരയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍

കോഴിക്കോട്: വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മുതലാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
Read more

അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം കുടുംബത്തിന് വിട്ടുനൽകി

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടത്തുക. അതുല്യയുടെ ഭർത്താവ് സതീഷിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അതുല്യയുടെ മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാ​ഗപ്പളളി എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഷാർജയിൽ വെച്ച് അതുല്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നിരുന്നു. മകൾ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം ഭർത്താവ് സതീഷിന്റെ നിരന്തരമായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.