സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ധാക്കയില്‍ വിമാനം സ്‌കൂളിന് മുകളില്‍ പതിച്ചുണ്ടായ അപകടം; മരണം 27 ആയി

ധാക്ക: ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 27 ആയി. 171 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് നിര്‍മിത എഫ്-7 വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയുടെ വടക്കന്‍ മേഖലയിലുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂളിനു മുകളിലേക്കാണ് വിമാനം പതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പുറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ […]
Read more

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more

യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫർസീനയെ (35) ആണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ ഡ്യൂട്ടിയിൽ […]
Read more

അവിഹിത ബന്ധം ആരോപിച്ച് പാകിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു,

കറാച്ചി: അവിഹിഹബന്ധം അരോപിച്ച് ദമ്പതിമാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 13 പേരെ അറസ്റ്റ് ചെയ്തത്. ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന […]
Read more

നീലഗിരിയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: ചേരമ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മന്‍കാവിലാണ് സംഭവം. ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്.
Read more

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവരും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉള്‍പ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും […]
Read more

അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല

കണ്ണൂര്‍: പഴയങ്ങാടിയില്‍ അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല. ഇന്നു രാവിലെ മുതല്‍ പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അടുത്തില വയലപ്ര സ്വദേശി എം.വി. റീമ മകന്‍ കൃശിവ് രാജിനെയും (കണ്ണന്‍) കൊണ്ട് ശനിയാഴ്ച അര്‍ധരാത്രി ചെമ്പല്ലിക്കുണ്ട് ഭാഗത്ത് പുഴയില്‍ ചാടുകയായിരുന്നു. പുഴയില്‍ കനത്ത ഒഴുക്കായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു […]
Read more

അതുല്യയുടെ മരണം; വിവാഹത്തിൽ നിന്ന് പിൻമാറിയാൽ കിണറ്റിൽ ചാടുമെന്ന് അതുല്യയുടെ അമ്മ

കൊല്ലം: അതുല്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങളുമായി ബന്ധുക്കൾ. ബാറിൽ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ്.രാജശേഖരൻ പിള്ള മാധ്യമങ്ങളോട്. ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തേവലക്കര കോയിവിള സ്വദേശി ടി.അതുല്യയെ ഇഷ്ടമാണെന്ന് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കർ ബന്ധുക്കളോട് പറയുകയായിരുന്നു. അതുല്യയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം. ‘‘അതുല്യയെ ഇഷ്ടമാണെന്ന് എന്റെ […]
Read more

കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍:കുന്നാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികന്‍ മുങ്ങിമരിച്ചു. പന്നേന്‍പാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരന്‍ (73) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ 47കാരന്‍ മുങ്ങി മരിച്ചു

ചെന്നൈ: പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ 47കാരന്‍ മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. സുഹൃത്തിന്റെ കോഴിക്കടയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം. മദ്യലഹരിയില്‍ ആയിരുന്നു ഗണേശന്‍. പൂച്ച കിണറ്റില്‍ കുടുങ്ങി എന്ന് കേട്ടപ്പോള്‍ ചാടിയിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തളര്‍ച്ച അനുഭവപ്പെട്ട ഗണേശന് തിരിച്ചുകയറാനായില്ല. അരമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.