സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; പത്തൊൻപതുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ താണയിൽ വിദ്യാര്‍ഥിയുടെ ജീവനെടുത്ത് സ്വകാര്യ ബസ്. സ്കൂട്ടർ യാത്രികനായ കണ്ണോത്തുചാൽ സ്വദേശി ദേവനന്ദ് (19) എന്ന യുവാവിനെയാണ് ബസ് ഇടിച്ചുതെറിപ്പിച്ചത്. ദേവനന്ദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മുന്നിലുണ്ടായിരുന്ന കാർ റോഡിൽ നിർത്തിയപ്പോൾ സ്കൂട്ടറും നിർത്തി. ശേഷം കാറിന്റെ വലതുവശത്തുകൂടി വീണ്ടും റോഡിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.
Read more

റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി റിമയുടെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് […]
Read more

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ശനിയാഴ്ച ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13 കാരനായ മിഥുന് ജീവൻ നഷ്ടമായത്. ക്ലാസിൽ […]
Read more

കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി.റിമ എന്ന യുവതിയാണ് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവ൦. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ട് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു.
Read more

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കൽ കാളിദാസൻ (20) ആണ് മരിച്ചത്. കെ വി ജെട്ടി കാട്ടിൽമാർക്കറ്റ് പുത്തൻ കരിയിൽ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന താമല്ലാക്കൽ ഹുസ്ന മൻസിൽ ഹാജ ഹസ്സൻ (20), എറണാകുളം സ്വദേശി ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ദുബായിൽ ജോലിക്ക് പോയിരുന്ന കാളിദാസൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം […]
Read more

ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: ഖൊരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ റിതം മൊണ്ടല്‍ (21) ആണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയാണ്.ഖൊരഗ്പൂര്‍ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് ഹാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുറിയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു. രാവിലെ മറ്റുകുട്ടികള്‍ വന്ന് വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്നാണ് […]
Read more

സ്റ്റാലിന്റെ സഹോദരന്‍ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്. നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസില്‍ ക്ഷയരോഗം ബാധിച്ച് പദ്മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിന്‍. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കള്‍: എം.കെ.എം. അറിവുനിധി, തേന്‍മൊഴി.
Read more

അയ്യന്തോളില്‍ കുഴിയില്‍ വീണ് ദേഹത്തൂടെ ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: അയ്യന്തോളില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ബസിനടിയില്‍ പെട്ട് മരിച്ചു. ലാലൂര്‍ സ്വദേശിയായ ആബേല്‍ (24) ആണ് മരിച്ചത്. കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തില്‍ പിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബിജെപി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രദേശത്ത് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നടത്തുകയാണ്. കുഴിയില്‍ വാഴനട്ടാണ് പ്രതിഷേധം. കലക്ടര്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രദേശവാസികള്‍ ആരംഭിച്ച പ്രതിഷേധം കൗണ്‍സിലര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ അയ്യന്തോളില്‍ കുഴിയില്‍ വീണുള്ള മൂന്നാമത്തെ മരണമാണിത്.
Read more

തുണിക്കടയ്ക്കുള്ളിൽ ഉടമയും ജീവനക്കാരിയും തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ ഉടമയെയും ജീവനക്കാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ കടയുടമ കരിപ്പൂർ കരിപ്പത്തൊടിയിൽ അലി (35) മാനേജരായ ചടയമംഗലം കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യ ദിവ്യമോൾ (40) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കടയുടെ താഴെയുള്ള ഗോഡൗണിലെ ഹാളിലാണ് ഇരുവരെയും ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നു. ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒൻപതരയോടെ കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ […]
Read more

കൊല്ലത്ത് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെകാത്ത് ഇളയ മകനും ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറിയ കുട്ടി, തെന്നി വീഴാൻ പോയപ്പോൾ അബദ്ധത്തിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണി മുതൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.