സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ കുത്തിയത്. മദ്യപിച്ച് ബാറിൽ ബഹളമുണ്ടാക്കിയതിനാണ് പ്രമോദ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിൽ പ്രോമോദിനെ പോലീസ് പിടികൂടി.
Read more

നരഭോജി കടുവയെ പിടികൂടാന്‍ നെട്ടോട്ടമോടി വനംവകുപ്പും ജനങ്ങളും; ഫാഷൻ ഷോയിൽ പാട്ടുപാടി വനം വകുപ്പ് മന്ത്രി, പ്രതിഷേധം ശക്തം

കോഴിക്കോട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പും പോലീസും രാത്രിയും പകലും തിരച്ചിൽ തുടരുന്നതിനിടെ, സംഭവസ്ഥലത്ത് എത്താതെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടിയത് വിവാദമാകുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന “ഫ്രീഡം ഫാഷൻ ഫ്യൂഷൻ” മ്യൂസിക്കൽ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്ത് പാട്ടുപാടുകയായിരുന്നു. പ്രദേശവാസികൾ മന്ത്രിയുടെ ഇത്തരത്തിലുള്ള അവഗണനക്കെതിരെ കടുത്ത പ്രതിക്ഷേധമാണ് ഉയർത്തുന്നത്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്. തുടർന്ന് കലക്ട്രേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയും തിരച്ചിലിന്റെ […]
Read more

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; മരണം 8 ആയി, 7 പേരുടെ നില ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്‌സ് ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടന ശബ്‍ദം 5 കിലോമീറ്ററോളം അകലെയുവരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. […]
Read more

ഇത്തിക്കരയാറ്റിൽ അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്ന് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. അഹദ് അടങ്ങിയ ഏഴംഗ സംഘം ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയതാണ്.ഫെസ്റ്റ് നടത്തുന്നതിനിടയില്‍ അടുത്തുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്. ഉടനെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. തൊട്ടുപിന്നാലെ കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു, പക്ഷെ അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ […]
Read more

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

തിരുവനന്തപുരം: വീടിനുള്ളിൽ യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ആതിരയെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഇൻസ്റ്റഗ്രാം വഴി […]
Read more

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; വിജയ രംഗരാജു അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിദ്ധിക്ക്- ലാല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാണ് വിജയ രംഗരാജു.മഹാരാഷ്ട്ര സ്വദേശിയായ അദ്ധേഹം ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ്. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.വില്ലന്‍ വേഷത്തിലൂടെയാണ് തെലുങ്ക്, മലയാളം സിനിമകളില്‍ വിജയ രംഗരാജു […]
Read more

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

തൃശൂര്‍: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേര്‍ മരിച്ചു. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീര്‍-ഷാഹിന ദമ്പതികളുടെ മകള്‍ സെറയുടെ(10) മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.ഒഴുക്കിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഹുവാദിന്‍റെയും അതിനുശേഷം കബീറിന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടര്‍ന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്. […]
Read more

എറണാകുളം ചേന്ദമംഗലത്ത് മൂന്നു പേരെ വെട്ടിക്കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്.വേണു, ഉഷ, വിനീഷ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി മാനസികപ്രശ്നം ഉള്ള […]
Read more

ആലപ്പുഴയിൽ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു

പൂച്ചാക്കൽ: സ്വകാര്യ ബസിടിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മയൂഖം വീട്ടിൽ (മേപ്പറമ്പത്ത്) എം. ആർ. രവി (71) ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മരിച്ചത്. പുലർച്ചെ അഞ്ചരയോടെ നടക്കാൻ പോയപ്പോഴാണ് സംഭവം. ചേർത്തല-അരൂക്കുറ്റി റോഡിൽ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അരൂക്കുറ്റിയിൽ നിന്നും ചേർത്തലക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. തുടർന്ന് പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൈക്കാട്ടുശ്ശേരി ബ്ലോക്ക് […]
Read more

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ മൗലാന കോളേജിലെ വിദ്യാര്‍ഥി നിവേദാണ് (18) മുങ്ങിമരിച്ചത്. ചവറ മൂഴിക്കടുത്ത് ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. പെരുവണ്ണാമുഴിക്കടുത്ത് ജാനകിക്കാട് ഇക്കോടൂറിസം സെന്ററിനോട് ചേര്‍ന്ന സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് സംഭവം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.