സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

പാനൂരിൽ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാനൂര്‍: കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂർ പാനൂരിൽ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫസല്‍.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മറ്റ് കുട്ടികളോടൊപ്പം വീടിനടുത്ത് കളിക്കുന്നതിനിടെയാണ് തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടിയത്. ഇതിനിടെ അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീഴുകയായിരുന്നു.കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് […]
Read more

ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സോണിയ(39)യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയായിരുന്നു സോണിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ സോണിയയുടെ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതില്‍ തുറന്ന് അകത്തു കയറിയത്. ഉടന്‍ തന്നെ […]
Read more

അമ്മയേയും മകളേയും ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചാലക്കുടിയിൽ

ചാലക്കുടി: ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. തലോര്‍ കണ്ടംകുളത്തി വീട്ടില്‍ സുജി (32), മകൾ നക്ഷത്ര (അഞ്ച്) എന്നിവരാണ് മരിച്ചത്. ആളൂര്‍ കദളിച്ചിറക്ക് സമീപം കെ.വി ബില്‍ഡിങ്ങില്‍ ഞായറാഴ്ച വൈകീട്ടാണ് ഇരുവരുടേയും മൃതദേഹങ്ങള്‍കണ്ടെത്തിയത്. സംഭവത്തിൽ ആളൂര്‍ പോലീസ് എത്തി ഇരുവരുടേയും മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; വനംവകുപ്പ് ഓഫീസിലെ കസേരകള്‍ തകര്‍ത്ത് പ്രതിഷേധക്കാർ

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ രോഷാകുലരായി ഇരച്ചുകയറുകയും തുടർന്ന് കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസിന് മുന്നില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്. ജാഥ ആരംഭിക്കുന്നതിനു മുമ്പായി പി.വി. അന്‍വര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറുകയും കസേരകള്‍ തകര്‍ക്കുന്നതും. തുടര്‍ന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് […]
Read more

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം; അടിയേറ്റ് റോഡിൽ വീണയാൾ മരിച്ചു

കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. കാഞ്ഞിരമറ്റത്തുവെച്ചാണ് പുതുവര്‍ഷത്തലേന്ന് രാത്രി ഷിബു എന്നയാള്‍ ഹനീഫയെ മര്‍ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയായിരുന്നു തുടർന്ന് ഇന്ന് (ഞായറാഴ്ച)മരണം സംഭവിക്കുകയായിരുന്നു. ഡിസംബര്‍ 31-ന് രാത്രി 11.45-ഓടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീഴുന്നതും വീഴ്ചയില്‍ […]
Read more

ജമ്മുവിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു

ദില്ലി: സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
Read more

മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: ബിജാപൂരിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക കരാറുകാരൻ്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷ് ചന്ദ്രകർ (33) എന്ന പത്രപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി ഒന്നിന് ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായിരുന്നു. മുകേഷിൻ്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെത്തി പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ മുകേഷിനെ കാണാതായതോടെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രകർ അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. […]
Read more

ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് മരണം

പാലക്കാട്: ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് മരണം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ (25) ഒപ്പം സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍(25) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇരുവരും ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് അപകടം നടക്കുന്നത്.ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.
Read more

സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം തമിഴ് നാട്ടിൽ

ചെന്നൈ: സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിഴുപ്പുറത്ത് പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ലിയ. രാവിലെയായിരുന്നു പതിനൊന്നരയോടെയാണ് അപകടം, സംഭവസ്ഥലത്ത് തന്നെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, എന്നാൽ സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു.മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തതെ തുടർന്ന് അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ […]
Read more

കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ഇരുപതു വർഷക്കാലമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. കൂടാതെ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു.ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. അദ്ധേഹം പതിനായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. മംഗള ഗൗരിയാണ് ഭാര്യ. സംസ്കാരം ഉച്ചയോടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.