Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ലൈംഗിക തൊഴിലിന് നിർബന്ധിച്ചു; വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ പങ്കാളി കുത്തി കൊലപ്പെടുത്തി

അമരാവതി: ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ പങ്കാളി കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയാണ് പങ്കാളിയായ ഷെയ്ഖ് ഷമ്മയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രസവശേഷം ഭർത്താവുമായി വേർപിരിഞ്ഞ പുഷ്പ, വിജയവാഡയിൽ മെക്കാനിക്കായ പ്രതിയുമായി കഴിഞ്ഞ 8 മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. തുടയിലും നെഞ്ചിലും മാരക കുത്തേറ്റാണ് പുഷ്പ കൊല്ലപ്പെട്ടത്. അടുത്തിടെയായി പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഷെയ്ഖ് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകൂടാതെയായിരുന്നു […]
Read more

ചികിത്സ നിഷേധിച്ചു: കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഭിന്നശേഷിക്കാരി മരിച്ചത് വെന്റിലേറ്റര്‍ വിട്ടുനല്‍കാതെയെന്ന് ആരോപണം

കോഴിക്കോട്: പുളിക്കലില്‍ പതിനാറുകാരിയായ പെണ്‍കുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.അതേസമയം മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിക്കുകയാണ്. ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16 കാരി അശ്വതി മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ തേടിയത്. രോഗം മൂര്‍ച്ഛിചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് […]
Read more

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഇന്നും പരിശോധന നടത്തും.വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്ന് കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.സ്‌കൂളിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരന്‍ മിഥുന്റെ സംസ്‌കരാം നാളെയാണ്. ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ […]
Read more

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 10-ാം പ്രതി നേതാവ് കെ കെ കൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലിരിക്കെയാണ് മരണം. ശ്വാസ തടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണന്‍.
Read more

മുംബൈയില്‍ ഓടുന്ന ബസില്‍ 19കാരി പ്രസവിച്ചു; പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു

മുംബൈ: ഓടികൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു. പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് സംഭവം. ഭര്‍ത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തല്‍ക്ഷണം മരിച്ചു.സംഭവത്തെതുടര്‍ന്ന് 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പര്‍ കോച്ച് ബസിന്റെ ജനാല വഴി ഛര്‍ദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ […]
Read more

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നിര്‍ണായക തീരുമാനം ഇന്ന്

ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പൊലീസില്‍ പരാതി നല്‍കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് […]
Read more

പാരാഗ്ലൈഡിങ്ങിനിടെ അപകടം, 27 -കാരന് ദാരുണാന്ത്യം,

ഹിമാചല്‍ പ്രദേശ്: കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയ്ക്ക് സമീപം പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള 27 കാരനായ സതീഷ് രാജേഷ് ആണ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഉണ്ടായ പൈലറ്റ് സൂരജ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് പ്രശസ്തമായ ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റില്‍ അപകടമുണ്ടായത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പാരാഗ്ലൈഡര്‍ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് പതിക്കുകയായിരുന്നു.
Read more

ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു.
Read more

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുത്ത് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം കര്‍ക്കടകം അങ്ങാടിയിലാണ് സംഭവം. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വെള്ളില സ്വദേശി കടൂക്കുന്നന്‍ നൗഫല്‍ (43) ആണ് മരിച്ചത്. നാട്ടുകാര്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
Read more

ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16 കാരന്‍ ഷോക്കേറ്റ് മരിച്ചു

മുംബൈ: ഗുഡ്സ് ട്രെയിന് മുകളില്‍ മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16 കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.നവി മുംബൈയിലെ ബേലാപൂര്‍ സ്വദേശി ആരവ് ശ്രീവാസ്തവയാണ് മരിച്ചത്.ഇയാല്‍ ജൂലൈ 6ന് സുഹൃത്തുക്കളോടൊപ്പം റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. ബോഗിയുടെ മുകളില്‍ കയറി റീല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer