കോഴിക്കോട്: പുളിക്കലില്‍ പതിനാറുകാരിയായ പെണ്‍കുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.അതേസമയം മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിക്കുകയാണ്.
ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16 കാരി അശ്വതി മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ തേടിയത്. രോഗം മൂര്‍ച്ഛിചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്റിലേറ്റര്‍ സഹായം കിട്ടയില്ലെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.ഇതോടെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




