Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

പച്ചക്കറി മോഷ്ടിച്ചുവെന്ന ആരോപണം: ത്രിപുരയില്‍ കര്‍ഷകര്‍ യുവാവിനെ തല്ലിക്കൊന്നു

അഗര്‍ത്തല: പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനു നദി തീരത്തിന് സമീപം പാട്ടത്തിന് നല്‍കിയ കൃഷിയിടത്തില്‍ നിന്ന് ഇയാള്‍ പച്ചക്കറി മോഷ്ടിക്കുന്നത് ചില കര്‍ഷകര്‍ കണ്ടതായി പറയുന്നു. കണ്ട് വന്ന കര്‍ഷകര്‍ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]
Read more

കോന്നി ആനത്താവളത്തിലെ കുട്ടിയാന ‘കൊച്ചയ്യപ്പന്‍ ചരിഞ്ഞു

പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. നാലുവയസ്സായിരുന്നു പ്രായം. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കൊച്ചയ്യപ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈറ്റമിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. വൈറസ് ബാധയാണോയെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ മരണക്കാരണം വ്യക്തമാകൂ. നാലുവര്‍ഷം മുന്‍പ് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ കൂട്ടംതെറ്റിയ നിലയിലാണ് കൊച്ചയ്യപ്പനെ വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. ഉള്‍ക്കാട്ടിലേക്ക് വിടാന്‍ പലതവണ ശ്രമിച്ചെങ്കിലും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം വീണ്ടും കാടിറങ്ങുന്ന സ്ഥിതിയുണ്ടായതോടെ വനംവകുപ്പ് […]
Read more

മഹാരാഷ്ട്രയില്‍ അധ്യാപകന്‍ ശകാരിച്ചതിന് 10ാം ക്ലാസുകാരന്‍ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ അധ്യാപകന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികള്‍ പരിഹസിച്ചു. അധ്യാപകന്‍ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് […]
Read more

പഴയങ്ങാടി പുലിമുട്ടിനു സമീപം മൃതദേഹം അടിഞ്ഞു; വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റേതെന്ന് നിഗമനം

കണ്ണൂര്‍ : പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം വളപട്ടണം പുഴയില്‍ ചാടിയ കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജേഷിന്റെ മൃതദേഹമാണിതെന്നാണു പ്രാഥമിക നിഗമനം. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രാജേഷിന്റെ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വളപട്ടണം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. യുവാവും ഒപ്പം ചാടിയെന്നാണ് യുവതി പറഞ്ഞത്. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര […]
Read more

അമ്മ നോക്കി നില്‍ക്കെ സ്‌കൂള്‍ ബസിടിച്ച 6 വയസുകാരന്‍ മരിച്ചു

പാലക്കാട്: അമ്മയുടെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ 2ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇന്നലെ വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും […]
Read more

കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് (17) ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ആബിദ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ ആബിദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്നലെയാണ് […]
Read more

‘ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തത്; പൊലീസില്‍ കീഴടങ്ങും ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുവന്ന് പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ […]
Read more

തേടിയ മൃതദേഹത്തിന് പകരം കിട്ടിയത് മറ്റൊരാളുടേത്

കണ്ണൂർ: യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നിതനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് ബേക്കൽ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ദേശീയപാതയിൽ വളപട്ടണം പാലത്തിൽ നിന്നാണ് ചാടിയതെന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ […]
Read more

പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ എംഎസ്ഡബ്ല്യുവിദ്യാര്‍ത്ഥിനിയാണ് മരിച്ച അക്ഷര. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.
Read more

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു 2 ദിവസം സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍:പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സച്ചിന്‍ രജ്പുത് (32) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന്‍ തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും […]
Read more

Recent News

Advertisement
WhiteswanTV Footer