Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

അത്തോളിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി സ്വദേശി രഹ്നയാണ്(40) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നത്തറ – തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് പരിക്കേറ്റത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കുന്നത്തറയിലെ റേഷന്‍കടയില്‍ നിന്നും അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ്, രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ ആദ്യം […]
Read more

മിത്രപുഴ ആറാട്ടുകടവിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ തീര്‍ത്ഥാടകൻ വെള്ളത്തിൽ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള എട്ടംഗ സംഘമാണ് തീർത്ഥാടനത്തിന് എത്തിയത്. മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഗണേശൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 59 കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്കൂട്ടർ അപകടത്തിൽ 59 കാരന് ദാരുണാന്ത്യം. ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറിയാണ് മരിച്ചത്. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം […]
Read more

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക് ദാരുണാന്ത്യം. വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

കൊട്ടിയൂരില്‍ ദര്‍ശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൊട്ടിയൂര്‍ക്ഷേത്രത്തില്‍ ദര്‍ശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഞായറാഴ്ച വൈകിട്ട് കാണാതായ മറ്റൊരാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെ (28) കുറിച്ചാണ് വിവരമില്ലാത്തത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് […]
Read more

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം […]
Read more

കോഴിക്കോട്ട് കളിക്കുന്നതിനെ കാണാതായ മൂന്നര വയസ്സുകാരി മരിച്ചനിലയില്‍

കോഴിക്കോട്: അന്നശ്ശേരിയില്‍ മൂന്നര വയസ്സുകാരി തോട്ടില്‍ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ വീണ കുട്ടി ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more

കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും പരിക്കേറ്റു. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് ഇത് വരെ തിരിച്ചറിഞ്ഞത്ത്. കൂടാതെ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചത് . ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും. അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും. നിലവിൽ […]
Read more

ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി; സമയത്ത് ചികിത്സകിട്ടാതെ മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പാല്‍ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ ആദിവാസി ബാലന്‍ മരിച്ചു. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍. ഇന്നലെ(15.06.25) അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. പിന്നീട് പാല്‍ചുരത്തിലും ആംബുലന്‍സ് ഒരു മണിക്കൂറോളം കുടുങ്ങി.ഏഴുകിലോമീറ്റര്‍ ദൂരം […]
Read more
Advertisement
WhiteswanTV Footer