Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

പതിനഞ്ചു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Read more

കുവൈത്തിലെത്തിയ അമ്മ തടവിൽ; വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. കുവൈറ്റിൽ ജോലിക്ക് പോയ മാതാവ് ജിനു അവിടെ കുടുങ്ങി കിടക്കുന്നതിനാലാണ് സംസ്കാരം വൈകുന്നത്. അണക്കര സ്വദേശി ഷാനറ്റ് ഷൈജു ആണ് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഏജൻസി ചതിച്ചതോടെ ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഒന്നരമാസമായി ജിനു ജയിലിൽ കഴിയുകയാണ്. ആൻ്റോ ആൻ്റണി, സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാർ ഇടപെട്ടിട്ടും നടപടികൾ വൈകുന്നുവെന്നാണ് വിവരം. കുവൈത്തിൽ കുടുങ്ങിയ ജിനുവിനെ തിരികെ എത്തിക്കാൻ ശ്രമം […]
Read more

ജോലിക്കിടെ അപകടം, ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈന്മാനാണ് സുധാകരൻ. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. മംഗളൂരു – പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃദദേഹം ആരുടെതെന്ന് കണ്ടെത്താനായില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
Read more

അഹമ്മദാബാദ് വിമാനാപകടം: കാണാതായ സംവിധായകൻ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. സംഭവദിവസം ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മഹേഷ് കലവാഡിയ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അപകടസ്ഥലത്തുനിന്ന് മഹേഷ് ജിറാവാലയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനുമുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം […]
Read more

ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളായണി ശാന്തിവിള സ്വദേശി കമലമ്മ (77) യാണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നേമം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കമലമ്മയെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലമ്മയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു.
Read more

വടകരയിൽ കുളത്തിൽ നീന്തുന്നതിനിടയിൽ 14 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: വടകരയിൽ കുളത്തിൽ നീന്തുന്നതിനിടയിൽ 14 കാരൻ മുങ്ങി മരിച്ചു. വടകര താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നും അഗ്നിരക്ഷ സേനയും സ്ഥലത്ത് എത്തിയിരുന്നു. കടമേരി ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.
Read more

പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം:കൊല്ലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ […]
Read more

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവരെ മരണകാരണം വ്യക്തമല്ല. കാൽഗറി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി താന്യ ത്യാഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലാണ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വിജയ് പാര്‍ക്ക് സ്വദേശിയാണ് താന്യ എന്നാണ് പുറത്തുവരുന്ന വിവരം. താനിയയുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കുന്നു. താന്യയുടെ മരണകാരണം […]
Read more

മക്കളെയുപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; കുടുംബത്തിലെ 4 പേർ ജീവനൊടുക്കി

ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ആത്മഹത്യചെയ്തത്. പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭർത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും […]
Read more
Advertisement
WhiteswanTV Footer