Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

തൃശ്ശൂര്‍: സ്‌കൂബ ഡൈവിങ്ങിനിട തൃശൂര്‍ വേലൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. വേലൂര്‍ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ജുമേരാ ബീച്ചില്‍ സ്‌കൂബാഡൈവിങ് നത്തുന്നതിനിടെയ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. സഹോദരന്‍ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. അപകടത്തില്‍ സഹോദരന്‍ ഐവിനും പരിക്കേറ്റിരുന്നു. നടുവിലങ്ങാടി പോള്‍-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. ബലി പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനെത്തിയത്. പൊതുഅവദിആയതിനാല്‍ മൃതദേഹം […]
Read more

ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പതിനഞ്ച് വയസ്സുകാരന്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ […]
Read more

പെണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട:പെണ്‍ സുഹൃത്തുമൊത്ത് പത്തനംതിട്ട കുമ്പഴയയിലുള്ള ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാന്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൂടി മുഹമ്മദ് സൂഫിയാനും പെണ്‍സുഹൃത്തും കൂടി ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. പെണ്‍ സുഹൃത്ത് ശൗചാലയത്തില്‍ കയറിയ സമയം മുഹമ്മദ് സൂഫിയാന്‍ ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ […]
Read more

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; സംഭവം എടത്വയിൽ

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ പ്രസവത്തിനു ശേഷം ഉണ്ടായ രക്സ്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്‍റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് […]
Read more

പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു.
Read more

ആറ് മാസം മുന്‍പ് കാലില്‍ തെരുവ് നായ നക്കി: കടയ്ക്കല്‍ സ്വദേശി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

കൊല്ലം: കടയ്ക്കലില്‍ 44കാരന്‍ മരിച്ചത് പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ചികിത്സക്കിടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോളാണ് വിശദമായ പരിശോധന നടത്തിയത്. ഇതേതുടര്‍ന്നാണ് മരണകാരണം സ്ഥിരീകരിച്ചത്. ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍ അടിയന്തരമായി വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ […]
Read more

ഒരു കുടുംബത്തിലെ 4 പേ‍ർ വെന്തുമരിച്ച കേസ്; പ്രദേശവാസിയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കും

ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ വെന്തു മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധന. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കാണ് അന്വേഷണ സംഘം തുടക്കമിട്ടിരിക്കുന്നത്. പ്രദേശവാസിയുടെ മൊബൈൽ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചു. മരണത്തിനു പുറകിലെ ദുരൂഹത വ്യക്തമാകാനായി കാക്കനാട്ടെ റീജിയണൽ ലാബിലാണ് വിശദമായ പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടിത്തത്തിന് […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കോട്ടയം: ജോലിക്കിടെ റോഡ്മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂര്‍ ക്യാംപിലെ സിപിഒയുമായ ജോബിന്‍ ജോണ്‍ ആണ് മരിച്ചത്. ഏപ്രില്‍ 26നു മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു മരിച്ചത്. സംസ്‌കാരം നാളെ പുളിക്കല്‍ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Read more

കാസർഗോഡ് കാർ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു

കാസർഗോഡ്: കാസർഗോഡ് മുള്ളേരിയയിൽ കാർ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച പകൽ പകൽ മൂന്നരയ്ക്കാണ് അപകടം. കുടുംബത്തോടൊപ്പം ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം നടന്നത്. മുള്ളേരിയ– ബദിയടുക്ക റോഡിൽ വീടിന് സമീപം കാർ ഹമ്പിൽതട്ടി നിന്നപ്പോൾ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു. പിന്നാലെ കാർ നീങ്ങി മറിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ കയറിയിറങ്ങുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൂത്തമകൾ ദേവാനന്ദയെ […]
Read more

രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞു, 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

യുഎസിലെ വെസ്റ്റ് വെർജീനയിൽ 17 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞ് കരഞ്ഞതിനെത്തുടർന്നാണ് അച്ഛൻ എടുത്തെറിഞ്ഞത്. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുട‍ർന്ന് കുട്ടിയുടെ തല കട്ടിലിന്‍റെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുല്‍ പറയുന്നു. […]
Read more
Advertisement
WhiteswanTV Footer