ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചു; അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്നു
ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ലഭിക്കുന്നത്. 2022 ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപിൽ. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താൻ […]
Read more

