സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ആറന്മുള മാലക്കരയില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്പാനദിയിൽ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ വിഷ്‌ണു ഒഴുക്കിൽ പെടുകയായിരുന്നു.ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങവേ രേഖയടക്കം മൂന്ന് പേർ ഒഴുക്കിൽ പെട്ടു. 13കാരനായ അദ്വൈതിനെ പിതാവ് […]
Read more

പാലക്കാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടക വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഷോർണൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് അറിയിച്ചു. ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണിയാളെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളില്ലെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.
Read more

ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കഞ്ചിക്കോട് സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി ആൻസിയാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് മുറിഞ്ഞു പോയിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ […]
Read more

പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ടയിൽ പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചുവെച്ച ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ കരിമ്പ് ജ്യൂസ് കടയിൽ പോയി മടങ്ങിയെത്തിയതിന് ശേഷമാണ് സംഭവം. വീടിന് പുറത്ത് ചെരുപ്പ് ഊരിയ ശേഷം മഞ്ജു പ്രകാശ് അകത്തേക്ക് പോയി വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാലിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. വായിൽ […]
Read more

കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; 2 മരണം

ഉത്തരാഖണ്ഡ്: കേദാര്‍നാഥ് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. ആറ് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സോന്‍പ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുന്‍കതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം. മുന്‍കതിയയിലെ കുന്നിന്‍ ചെരുവില്‍ നിന്ന് പാറകളും പാറക്കല്ലുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തില്‍ ഇടിക്കുകയുണ്ടായി. രണ്ട് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ സോന്‍പ്രയാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ […]
Read more

അഫ്ഗാനിലെ ഭൂചലനം; 600ഓളം പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. […]
Read more

കോഴിക്കോട് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്ത നിലയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ബി.ഫാം വിദ്യാര്‍ത്ഥിയായ ആയിഷ റഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായിരുന്ന ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്നാണ് യുവതി […]
Read more

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ പുത്തന്‍തോപ്പ് കടലില്‍ മത്സ്യബന്ധന വലയില്‍ കുരുങ്ങിയാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താഴ്ന്ന മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. നബീല്‍, അഭിജിത് എന്നിവരെയാണ് തിരയില്‍പെട്ട് […]
Read more

മദപ്പാടിലായിരുന്ന ആന കുത്തിയ സംഭവം; പാപ്പാന് ദാരുണാന്ത്യം, രണ്ടാം പാപ്പാൻ്റെ നില ഗുരുതരം

ആലപ്പുഴ: ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം നടന്നത്. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മുരളീധരൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

തൃശ്ശൂര്‍: പഴയന്നൂരില്‍ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചീരക്കുഴി കാഞ്ഞൂര്‍ വീട്ടില്‍ രാമന്‍കുട്ടി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. അപകടം നടന്നയുടന്‍ രാമന്‍കുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴയന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.