Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Economy

സ്വര്‍ണവിലയിൽ റെക്കോർഡ്; പവന്‍ 840 രൂപകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് സര്വ്വകാല റെക്കോർഡിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന്‍ 640 രൂപ വർദ്ധിച്ച് 87,560 രൂപയായി. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് ഉൾപ്പെടുത്തിയാൽ, ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 95,000 രൂപ നൽകേണ്ടിവരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിനുള്ള നിരക്ക് 12,000 രൂപയ്ക്ക് എത്തി. കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്ന്ഒൾ കേരള ഗോൾഡ് ആൻഡ് […]
Read more

മുണ്ടൂരിൽ പൊലീസ് പരിശോധന; പാന്റ്സിലും ബാഗിലും 48 ലക്ഷം ഒളിപ്പിച്ച് 2 പേർ പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ വൻതുക പണം കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ മുണ്ടൂർ പൊലീസ് പിടികൂടി. 48,49,000 രൂപയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാഗിനകത്തും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്. ട്രിച്ചി ചുണ്ണാമ്പ് കാരത്തെരുവിൽ പ്രസാദ് , പട്ടാമ്പി പന്താപ്പറമ്പ് നന്ദനിവാസിൽ ധനഞ്ജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ അളിയൻമാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും, സ്വർണ്ണം വിറ്റ് കിട്ടിയ പണമാണിതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. തുക സംബന്ധിച്ച് യാതൊരു രേഖയും ഹാജരാക്കാനാകാത്തതിനാൽ പൊലീസിന് ഇവരുടെ […]
Read more

പണയ വായ്പയിൽ പിടിമുറുക്കി റിസർവ് ബാങ്ക്

മുംബൈ: സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക് . ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുകയും, സുതാര്യത നിലനിർത്തുകയും, തിരിച്ചടവിൽ അച്ചടക്കം പാലിക്കുക ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്. പരിഷ്കരണം രണ്ട് ഘട്ടത്തിലാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബർ 1-ന് നിലവിൽ വന്നിരിക്കുകയാണ്, രണ്ടാം ഘട്ടം 2026 ഏപ്രിൽ 1 മുതൽ ബാധകമാകും. പുതിയ വ്യവസ്ഥകൾ പ്രകാരം പണയ വായ്പയിൽ പലിശകുറച്ച് പണയം പുതുക്കാനുള്ള സൗകര്യം അവസാനിപ്പിക്കും. ബുള്ളറ്റ് തിരിച്ചടവ് അനുമതിപരമായില്ല. വായ്പ മൂലധനവും പലിശയും 12 […]
Read more

വയനാട് ബ്രഹ്മഗിരി തട്ടിപ്പ്; അനുമതിയില്ലാതെ സിപിഎം സഹകരണ സംഘങ്ങളുടെ കോടികൾ നിക്ഷേപം

കൽപറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ കോടികൾ നിയമലംഘനമായി നിക്ഷേപിച്ചതായി വിവരാവകാശ രേഖകൾ പുറത്തുവന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും ഇടത് അനുകൂല സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ വൻതുക നിക്ഷേപിച്ചതാണ് രേഖകൾ വ്യക്തമാക്കുന്നത്. പണം തിരിച്ചുകിട്ടാതായ സാഹചര്യത്തിൽ, ബ്രഹ്മഗിരിയിലേക്കു തന്നെ മുൻപ് നിക്ഷേപിച്ച സിപിഎം ഭരിക്കുന്ന ചില സഹകരണ ബാങ്കുകൾ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്. വ്യക്തികളിൽ നിന്ന് മാത്രമല്ല, സഹകരണ മേഖലയിലെയും കോടികൾ ബ്രഹ്മഗിരിയിലേക്ക് എത്തിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ നിന്നുമാത്രം 15 കോടിയോളം രൂപ ഒഴുക്കിയതായി കണക്കുകൾ […]
Read more

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാമത്

ദുബൈ: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ നേതാക്കൾ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഒന്നാമതായി സ്ഥാനപെട്ടു. പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണം ഫിനാൻസ് വേൾഡ് ഈ “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്” പട്ടിക പുറത്തിറക്കിയിരിക്കുന്നു. ഫിനാൻസ് വേൾഡ് റിപ്പോർട്ട് പ്രകാരം, യുഎഇയിൽ നൂതന റീട്ടെയിൽ വൈവിധ്യവത്കരണവും, ഉത്പന്ന വിലസ്ഥിരതയും, മികച്ച ഉപഭോക്തൃസേവനവും, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ യഥാർത്ഥമായിട്ടാണ് യൂസഫലി നടപ്പിലാക്കിയിരിക്കുന്നത്. അതിനൊപ്പം, യുഎഇ ഭരണാധികാരികളുമായി അടുത്ത […]
Read more

യുപിഐക്ക് ഇനി ചാര്‍ജ് ഈടാക്കുമോ? ആർബിഐ ഗവർണർ വിശദീകരണം നൽകി

ന്യൂഡൽഹി: യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ഇടപാടുകൾക്ക് നിലവിൽ യാതൊരു ചാർജും ഈടാക്കാൻ നിർദേശം ഇല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. പുതിയ പണനയ അവലോകന യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം, യു.പി.ഐ. സൗജന്യമായി തുടരുകയാണെങ്കിലും ഇതിന്റെ നടത്തിപ്പ് ചെലവ് ഭാവിയിൽ ഒരാൾക്കും അല്ലെങ്കിൽ കൂട്ടായ്മയിലൊരാൾക്കും വഹിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി. “യുപിഐ ഇടപാടുകൾ സൗജന്യമായി തുടരാനാവും എന്ന് ഉറപ്പില്ല. സൗജന്യ മാതൃകയുടെ സുസ്ഥിരതയ്ക്ക് ആരെങ്കിലും ചെലവ് ഏറ്റെടുക്കണം. ഇത് വ്യക്തിപരമായി അല്ലെങ്കിൽ കൂട്ടായ്മയിൽ വഹിക്കാവുന്നതാണ്.” എന്ന്‌ […]
Read more

റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ കിഴിവ് ആഘോഷിച്ചാണ് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വില നിർണയിച്ചത്. ഇന്ന് രാവിലെ സർവ്വകാല റെക്കോർഡിൽ എത്തിയ ഒരു പവൻ സ്വർണത്തിന് 86,760 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 86,120 രൂപയായി കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടുത്തി ഒരു പവൻ ആഭരണം ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് ലഭിക്കും. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 12,000 രൂപ […]
Read more

സൗദിയിൽ വിദേശികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള അനുമതി

റിയാദ്: വിദേശ സന്ദർശകർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സൗദി സെൻട്രൽ ബാങ്ക് (സാമ) വിശദീകരിച്ചതുപ്രകാരം, ആഭ്യന്തര മന്ത്രാലയം നൽകുന്ന ‘സന്ദർശക ഐഡി’ ഉപയോഗിച്ച് ഇനി ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ നീക്കം സൗദിയിലെ ബാങ്കിങ് നിയമങ്ങളിലെ പുതുക്കലിന്റെ ഭാഗമാണ്. ‘വിസിറ്റർ ഐഡി’ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിച്ചിരിക്കുന്നതിൽ കൂടാതെ, അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കാനും സാധിക്കും. സൗദി സെൻട്രൽ ബാങ്ക് പറഞ്ഞത് പോലെ, പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യം ബാങ്കുകൾക്ക് പുതിയ […]
Read more

ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: നിയമസഭയിൽ നടന്ന സാമ്പത്തിക അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ധനകാര്യ മന്ത്രിയായതിന്റെ പശ്ചാത്തലത്തിലാണ് തന്‍റെ പ്രതികരണം തുടങ്ങിയത്. “തറവാട്ടിലെ കാര്യങ്ങളല്ല, രാജ്യത്തിന്റെ ധനകാര്യ ഘടനയാണ് ഞാൻ കാണുന്നത്. നികുതിയേതര വരുമാനങ്ങൾ വർധിച്ചതിനാൽ ട്രഷറി അടച്ചുപൂട്ടാതെ ഇപ്പോൾ നിൽക്കാൻ സാധിക്കുകയാണ്. ധന വിനിയോഗ മാനേജ്മെൻറ് ഇതിന്റെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു. ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ “ഇതൊരു ചരിത്രത്തിലിരുന്നില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്, ചെക്ക് പോലും മാറാൻ കഴിയുന്നില്ല” […]
Read more

ഇന്ത്യയുടെ സമ്പത്ത് കാക്കുന്ന സ്വര്‍ണ്ണം

സ്വര്‍ണ്ണം ആഭരണമായി മാത്രമല്ല സ്ഥിര നിക്ഷേപമായും ദിനംപ്രതി മൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആസ്തിയുമായാണ് ലോകത്ത് ജനങ്ങള്‍ കാണുന്നത്.സ്വര്‍ണ്ണത്തിനോടുള്ള പ്രീയം മറ്റു രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലുള്ളവര്‍ക്കാണ് കൂടുതലെന്നതാണ് യാഥാര്‍ത്ഥ്യം.ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക ആസ്തികളില്‍ ഒന്നായ സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമാണുള്ളത്. ഇന്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പക്കലാണ് ഉപയോഗിക്കുന്നതിനല്ലാതെ ആസ്തിയായി സ്വര്‍ണ്ണം കൂടുതലുള്ളതെന്നും കണക്കുകള്‍ പറയുന്നുണ്ട്. അത് ഏകദേശം ലോകത്തിലെ സ്വര്‍ണ്ണത്തിന്റെ 11% വരുമെന്നും കണക്കുകള്‍ പറയുന്നു. ഈ 11% എന്ന് പറയുന്നത് 25000 ടണ്ണോളം വരുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer