Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Economy

അമേരിക്കൻ ഷട്ട്‌ഡൗണിന് വിരാമം; ഫെഡറൽ സേവനങ്ങൾ പുനഃസ്ഥാപിക്കും

വാഷിംഗ്ടൺ: യുഎസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഒക്ടോബർ ഒന്ന് മുതൽ തുടരുന്ന ഷട്ട്‌ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി. ഇന്ന് ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകൾക്ക് പാസാക്കിയത്. ഉടൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബിൽ. ഷട്ട്ഡൗൺ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികൾ പുനരാരംഭിക്കാനും ഫെഡറൽ ജീവനക്കാർക്ക് […]
Read more

സ്പേസ് വുഡ് ഭാവി വികസനത്തിനായി 300 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുന്‍നിര മോഡുലാര്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ സ്പേസ് വുഡ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എ91 പാര്‍ട്ട്ണേഴ്സില്‍ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, വിപുലീകരണം, ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഈ നിക്ഷേപം എ91 പാര്‍ട്ട്ണേഴ്സിന് സ്പേസ്വുഡിലെ നിര്‍ണായകമായ ന്യൂനപക്ഷ ഓഹരികള്‍ ലഭ്യമാക്കും. എ91 പാര്‍ട്ട്ണേഴ്സ് തങ്ങളുടെ ബോര്‍ഡിലെത്തുന്നതില്‍ ആവേശഭരിതരാണെന്നും നിക്ഷേപം എന്നതിലുപരിയായി കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിലെ ആഴത്തിലെ അനുഭവ സമ്പത്തു കൂടിയാണ് അവര്‍ ലഭ്യമാക്കുന്നതെന്നും സ്പേസ് വുഡ് സഹ സ്ഥാപകനും […]
Read more

കാപ്പിവിലയിൽ കുതിപ്പ്;കർഷകർക്ക് ആശ്വാസം

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പി വില വർധനയുടെ ഫലത്തിൽ ആശ്വാസം കൊണ്ട് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്ത് വരുന്നത് റോബസ്റ്റ കാപ്പിക്കുരു ആണ്. ഇവയ്ക്ക് ആണ് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും ആയി മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും […]
Read more

വോള്‍വോ സ്ലീപ്പര്‍ ബസിലെ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയിലധികം കുഴൽപ്പണം പിടികൂടി

കൽപ്പറ്റ: മൈസൂരു–കോഴിക്കോട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ കര്‍ണാടക ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് 1.36 കോടി രൂപയുടെ കുഴൽപ്പണം എക്സൈസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ അബ്ദുൽ റസാഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന കര്‍ണാടക ആർടിസിയുടെ വോൾവോ സ്ലീപ്പർ ബസിൽ നിന്നാണ് രേഖകളില്ലാതെ പണം പിടികൂടിയത്. വയനാട് മീനങ്ങാടിയിൽ വെച്ചാണ് പരിശോധന നടത്തിയത്. സംസ്ഥാനതലത്തിൽ എക്സൈസ് […]
Read more

സംസ്ഥാനത്ത് സ്വർണ വില താഴേക്ക്; ഇന്ന് പവന് കുറഞ്ഞത് 600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല […]
Read more

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇതോടെ സ്വർണവില 93,000 ന് താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു […]
Read more

സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് ; പവന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് .പവന് 120 രൂപ കുറവു വന്നപ്പോൾ, കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,840 രൂപയായി. ഇതോടെ, ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5%, ജിഎസ്ടി 3%, ഹാൾമാർക്കിങ് ചാർജുകൾ ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപക്ക് മുകളിൽ ചെലവാകുമെന്ന് വിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ച 97,360 രൂപയായിരുന്ന സ്വർണ്ണവില ശനിയാഴ്ച 1,400 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവിന് 1,560 രൂപ വരെ […]
Read more

ബി.ആർ. ഷെട്ടിക്ക് തിരിച്ചടി; 381 കോടി രൂപ എസ്ബിഐക്ക് അടയ്‌ക്കാൻ കോടതി ഉത്തരവ്

ദുബായ്: ഇന്ത്യൻ വ്യവസായിയും എൻഎംസി ഹെൽത്ത്‌കെയറിന്റെ സ്ഥാപകനുമായ ബി.ആർ. ഷെട്ടിക്ക് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. വായ്പയ്ക്കായി നൽകിയ വ്യക്തിഗത ഗ്യാരണ്ടിയിൽ ഷെട്ടി കള്ളം പറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. 2018 ഡിസംബറിൽ എൻഎംസി ഹെൽത്ത്‌കെയറിന് എസ്ബിഐ നൽകിയ 415 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നോ എന്നതാണ് കേസിന്റെ പ്രധാന […]
Read more

വിശാഖപട്ടണം എഐ ഹബ്ബ്; എയര്‍ടെല്‍-ഗൂഗിള്‍ പങ്കാളിത്തത്തോടെ വന്‍ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കാന്‍ ഗൂഗിളുമായി ഭാരതി എയര്‍ടെല്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകരണക്ഷമത വർധിപ്പിക്കാനും, രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്‌ചർ ശക്തിപ്പെടുത്താനും, ഗൂഗിളിന്റെ ഫുള്‍ എഐ സ്റ്റാക്ക് ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യൻ ബിസിനസുകൾക്ക് കൂടുതൽ എത്തിക്കാനും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ അഞ്ച് വർഷത്തിനുള്ള നിക്ഷേപം 15 ബില്ല്യൺ യുഎസ് ഡോളർ ആണെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. എയര്‍ടെല്ലും അദാനികൊണെക്‌സും ഉൾപ്പെടെയുള്ള ഇക്കോസിസ്റ്റം പങ്കാളികളുടെ […]
Read more

ബ്രഹ്മഗിരി തട്ടിപ്പ്; നാട്ടുകാരിൽ നിന്ന് കോടികൾ സമാഹരിച്ച് പലിശ നൽകിയതായി വെളിപ്പെടുത്തൽ

വയനാട്: വയനാട്ടിലെ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . പൊതുജനങ്ങളിൽ നിന്ന് കോടികൾ കൈപ്പറ്റി പലിശ നൽകുന്നതും ബാങ്ക് പ്രവർത്തനങ്ങൾ അനധികൃതമായി നടത്തുന്നതും കടുത്ത നിയമലംഘനമായി കണ്ടെത്തി. സൊസൈറ്റി ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര ബഡ്സ് ആക്ടിന്റെ ലംഘനത്തിലൂടെ ബാങ്ക് പോലെ പ്രവർത്തിച്ചതായി കണ്ടെത്തി. ഡോക്ക്യുമെന്റുകളുടെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ കോടികൾ പിരിച്ചിരുന്നു. ലേബർ ഡെവലപ്മെന്റ് ഫണ്ട് നിലവിൽ വന്നശേഷവും സൊസൈറ്റി നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer