Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

റോഡ് നിർമ്മാണത്തിൽ പൊതുജനങ്ങൾക്ക് ഔദ്യോഗിക നിരീക്ഷണം; ജില്ലയിൽ ചരിത്രത്തിലാദ്യമായി അനുമതി നൽകി ജല അതോറിറ്റി

മലപ്പുറം: പൊതുമരാമത്ത് പ്രവൃത്തികൾ നിയമങ്ങൾ പാലിച്ചാണോ നടക്കുന്നത് എന്ന് പരിശോധിക്കാൻ പൊതുജന സമിതിക്ക് ഔദ്യോഗിക അനുമതി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 2 (ജെ) (i) പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഏത് പൊതു പ്രവൃത്തിയുടെയും രേഖകളും നിർമ്മാണ രീതിയും നേരിട്ട് പരിശോധിക്കാൻ പൗരന്മാർക്ക് അവസരം ലഭിക്കുന്നത് മലപ്പുറം ജില്ലയിൽ ഇതാദ്യമായാണ്. കൊണ്ടോട്ടി ചേലേമ്പ്രയിലെ ‘നേരൊച്ച’ സാമൂഹിക പ്രതികരണ വേദിക്കാണ് ജല അതോറിറ്റിയിൽ നിന്ന് ഇത്തരമൊരു സുപ്രധാന ഉത്തരവ് ലഭിച്ചത്. ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച ചേലേമ്പ്ര പഞ്ചായത്തിലെ ചേലൂപ്പാടം-പൈങ്ങോട്ടൂർ-ആലങ്ങോട്ടുചിറ […]
Read more

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ; പ്രത്യേക ക്യാമ്പ് 29ന് കോഴിക്കോട്

കോഴിക്കോട് : അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കും. രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ഡിസംബർ 29ന് രാവിലെ പത്ത് മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിലാണ് സംഘടിപ്പിക്കുക. പരിപാടിയിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ […]
Read more

പ്രവാസി ക്ഷേമനിധി; നിസാര കാരണങ്ങൾ പറഞ്ഞ് അംഗങ്ങളെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

മലപ്പുറം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ അംഗങ്ങളെ നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതായി പരാതി. പ്രവാസ ജീവിതം തുടരുന്നവർക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും വേണ്ടി സർക്കാർ ആവിഷ്കരിച്ചതാണ് പ്രവാസി ക്ഷേമനിധി. ഇതിൽ അംഗത്വമെടുത്ത് അഞ്ച് വർഷം അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് പെൻഷനും അംശാദായം അടച്ച് കൊണ്ടിരിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും ക്ഷേമനിധി വഴി നൽകി വരുന്നുണ്ട്. എന്നാൽ ക്ഷേമനിധിയിൽ അംഗങ്ങളായി നാട്ടിൽ തിരിച്ചെത്തിയ പല മുൻ പ്രവാസികൾക്കും സാമ്പത്തിക പരാധീനതകൾ മൂലം അംശാദായം കൃത്യ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു. പവന് 880 രൂപയാണ് നാല് ദിവസംകൊണ്ട് കുറഞ്ഞത്. ഫെഡറൽ റിസർവ് […]
Read more

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി

കോഴിക്കോട്: ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് […]
Read more

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ

കോഴിക്കോട്: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ബ്ലെസ്ലിയെ ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴിയുള്ള തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കൈമാറിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ബ്ലെസ്ലിയെ പിടികൂടിയത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതികളായിട്ടുണ്ടെന്നും, ഇതിൽ എട്ട് പേർ ഇതിനകം വിദേശത്തേക്ക് […]
Read more

കരകൗശല വിദഗ്ദ്ധര്‍, സംരംഭകര്‍, ലോജിസ്റ്റിക് മേഖല എന്നിവിടങ്ങളിലെ അവസരങ്ങള്‍ ശക്തമാക്കാന്‍ ആമസോണ്‍ ഇന്ത്യ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നു

കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകള്‍ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കും. എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ്, റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിന്‍റെ സാമ്പത്തിക മുന്‍ഗണനകള്‍ക്കായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്തു […]
Read more

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

കോഴിക്കോട്: 2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു . 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, […]
Read more

ഇൻഡിഗോ പ്രതിസന്ധി; ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡയറക്‌‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവർ കരാർ അടിസ്ഥാനത്തിലാണ് ഡിജിസിഎയിൽ പ്രവർത്തിച്ചിരുന്നത്. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരായ അനിൽ കുമാർ പൊഖ്‌റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. രണ്ട് തവണയായി പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയുമാണ് ഉയർന്നത്. ഇന്ന് ഉച്ചയോടെ പവന് 97,680 രൂപയും ഗ്രാമിന് 12,210 രൂപയുമായി. രാവിലെ പവന് 1,400 രൂപ കൂടി 97,280 രൂപയും ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയുമായിരുന്നു. ഇതിനിടയിലാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടായത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix