Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നേറി രാജ്യം; 57% പേര്‍ക്കും പ്രിയം യുപിഐ, നേരിട്ടുള്ള നോട്ട് ഇടപാടുകള്‍ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത കുതിച്ചുയരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (DFS) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ 57 ശതമാനം പേരും ഇടപാടുകള്‍ക്കായി യുപിഐ (UPI) തിരഞ്ഞെടുക്കുമ്പോള്‍, നേരിട്ട് പണം നല്‍കുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 10,378 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ് യുപിഐക്ക് ഏറ്റവും കൂടുതല്‍ പ്രചാരം. ഇടപാടുകളുടെ വേഗതയും (74%), ക്യാഷ്ബാക്ക് ആനുകൂല്യങ്ങളുമാണ് (52%) ഡിജിറ്റല്‍ പേയ്മെന്റുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

യുപിഐ ഉപയോഗിക്കുന്നവരില്‍ 65 ശതമാനം പേരും ദിവസേന ഒന്നിലധികം തവണ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. യുപിഐ, റുപേ കാര്‍ഡുകള്‍ എന്നിവയുടെ വരവോടെ 90 ശതമാനം ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പണമിടപാടുകളില്‍ ആത്മവിശ്വാസം വര്‍ധിച്ചതായും എടിഎം ഉപയോഗം കുറഞ്ഞതായും സര്‍വേ വ്യക്തമാക്കുന്നു. 2021-22ല്‍ ആരംഭിച്ച സര്‍ക്കാര്‍ ഇന്‍സെന്റീവ് സ്‌കീമുകള്‍ ഡിജിറ്റല്‍ സാമ്പത്തിക രംഗം കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix