Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 തുടങ്ങി 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, മാർച്ച് 6 മുതൽ 28 വരെയും രണ്ടാം വർഷ പരീക്ഷകളും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 […]
Read more

അസാപ് കേരളയിൽ അവസരം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ഇന്റേൺഷിപ്പോടുകൂടിയ പഠനാവസരം. കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന ‘Game Development using Unreal Engine’ കോഴ്‌സിനായി അപേക്ഷകൾ ക്ഷണിച്ചു. ഓഗ്മെന്റഡ് റിയാലിറ്റിയും, വെർച്വൽ റിയാലിറ്റിയും ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിൽ സാധ്യതയുള്ള പ്രായോഗിക പരിശീലന പരിപാടിയാണിത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999693. രജിസ്ട്രേഷൻ ലിങ്ക്: bit.ly/asapunreal](bit.ly/asapunreal
Read more

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം, മാര്‍ച്ച് പാസ്റ്റില്‍ കോഴിക്കോട് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയനും മന്ത്രി വി ശിവന്‍ കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. കായിക മേളയില്‍ തീം സോങും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്‌കൂള്‍ കായിക മേളയില്‍ തീം സോങ് അവതരിപ്പിക്കുന്നത്. കായിക മേളയില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനവും, വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു. […]
Read more

ഹിജാബ് വിവാദം: ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഒപ്പംസെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു […]
Read more

സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്‌കരണം. ബസ്സുകളിൽ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാൽ നടപടി, ഉത്തരവ് ഉടൻ:കെ ബി ഗണേഷ് കുമാർ സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തര്‍ദേശീയ വേദികളിലേക്ക് ഉയരുന്ന […]
Read more

അക്രമ സംഭവങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ലെന്നും ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്നുമാണ് വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.
Read more

കേരള മീഡിയ അക്കാദമിയിൽ ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമി സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവയടക്കം വിവിധ മേഖലകളിൽ പരിശീലനം ലഭിക്കുകയും സർക്കാർ അംഗീകൃത ഡിപ്ലോമും നേടുകയും ചെയ്യാം. ക്ലാസുകൾ തിരുവനന്തപുരം-കൊച്ചി സെന്ററുകളിൽ നടക്കും, വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സെന്ററിൽ പങ്കെടുക്കാം. റേഡിയോ കേരള സ്റ്റുഡിയോയിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകും. കോഴ്സ് രണ്ടര മാസ ദൈർഘ്യമുള്ളതും, തിങ്കളിൽ നിന്ന് […]
Read more

ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് ഗവര്‍ണര്‍

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് ഗവർണർ ഗുര്‍മിത് സിംഗ് അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഇനി മുതൽ ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം. കൂടാതെ, അവയെ ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്യാനും നിർബന്ധമാണ്. സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ആദ്യ […]
Read more

കുമ്പള സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം; നാളെ വീണ്ടും അവതരിപ്പിക്കും

കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം നാളെ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിര്‍ത്തിയായിരിക്കും അവതരണം. അതേസമയം, നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി […]
Read more

യുവ വികസനം ലക്ഷ്യം; 62,000 കോടി പദ്ധതികൾ ഒരുദിവസത്തിൽ

ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നീ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി 62,000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് പരിപാടി. ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത്തെ പതിപ്പായ ‘കൗശൽ ദീക്ഷന്ത് സമാരോഹം’ ഇതോടൊപ്പം നടക്കും. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. അതോടൊപ്പം 60,000 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന […]
Read more
Advertisement
WhiteswanTV Footer