Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎടിഎഫ് മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 17ന് ചെമ്മാട്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ. ടി.എഫ്) മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 17 ശനിയാഴ്ച ചെമ്മാട് വെച്ച് നടത്തപ്പെടും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഹബീബ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി എം.പി. ഫസൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ അയ്യൂബ് തലാപ്പിൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യു.എ. റസാഖ്, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കർ സിദ്ധീഖ്, സി.പി. മുഹമ്മദ് കുട്ടി, ഇസ്ഹാഖ് കാരാട്ട്, ഷാഫി കിഴിശ്ശേരി, മുനീർ താനാളൂർ, സുബൈർ മുഹ്സിൻ മങ്കട, ഉമ്മർ മങ്കട, അൻവർ സാദത്ത് കുറ്റിപ്പുറം, മുസ്തഫ മാസ്റ്റർ കോഴിച്ചെന, മുജീബ് റഹ്മാൻ ചുള്ളിപ്പാറ, വാഹിദ് മോങ്ങം, ബുഷ്റ താനൂർ, മുജാഹിദ് പരപ്പനങ്ങാടി, ഫുആദ് വേങ്ങര, നുഅ്മാൻ ശിബിലി താനൂർ, അസ്‌ലം തിരുത്തി, വി.ടി. അബ്ദുള്ള വേങ്ങര, ശിഹാബ് കഴുങ്ങിൽ, ഹബീബ വെന്നിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളും പരപ്പനങ്ങാടി, വേങ്ങര, താനൂർ സബ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാനായി സി.എച്ച് മഹ്മൂദ് ഹാജിയെയും ജനറൽ കൺവീനറായി എം.പി. ഫസലിനെയും ട്രഷറായി ഇസ്ഹാഖ് കാരാട്ടിനെയും തെരഞ്ഞെടുത്തു.അറബിക് അധ്യാപകരുടെ അക്കാദമിക്-സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix