Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്പിസി ക്യാമ്പിന് താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വിദ്യാർത്ഥികളിൽ അച്ചടക്കം ഉത്തരവാദിത്ത ബോധം ദേശസ്നേഹം എന്നിവ വളർത്തുകയായെന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ എസ്പിസി ക്യാമ്പിന് താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ക്യാമ്പിൽ പരേഡ്, ശാരീരിക പരിശീലനം, യോഗ, വ്യക്തിത്വ വികസന ക്ലാസുകൾ, നിയമ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

രാവിലെ നടന്ന ചടങ്ങിൽ താനൂർ സബ് ഇൻസ്പെക്ടർ സുകേഷ് പതാക ഉയർത്തി. വെക്കേഷൻ ക്യാമ്പ് താനാളൂർ പഞ്ചായത്തംഗം പുഷ്പ പി. ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത്, പിടിഎ വൈസ് പ്രസിഡണ്ട് ജോണി സി, എസ് എം സി ചെയർമാൻ റസാഖ് ടി പി, ഡെപ്യൂട്ടി എച്ച് എം അഷ്റഫ് വി വി എൻ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ തലപ്പള്ളി, പ്രസന്നൻ ഇ, ഉമ്മർ ബാവ പി വി, ദിനേശൻ ഒഴൂർ, ബൽക്കീസ്, സ്റ്റാഫ് സെക്രട്ടറി മിനിമോൾ ടിഎം, സിപിഓ മാരായ രമ്യരാജ്, സിമി എന്നിവർ സംസാരിച്ചു.

Advertisement
WhiteswanTV Footer