മലപ്പുറം: ക്ലാരി- കുളമ്പിൽപ്പാറ യൂണിറ്റി- എ കൗൺസിൽ ഫോർ സ്പോർട്സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂണിറ്റി സൂപ്പർ ലീഗിൽ ലൈറ്റ്നിങ്ങ് ഇലവൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ടർബോ യുണൈറ്റഡ് റണ്ണർ അപ്പ് നേടി.മികച്ച ഗോൾ കീപ്പർ ആയി മുണ്ടശ്ശേരി അഷ്റഫും ബെസ്റ്റ് ഫോർവേഡ് പ്ലെയർ ആയി പി.പി. അനന്തകൃഷ്‌ണനും ബെസ്റ്റ് ഡിഫെൻഡറായി ഫിറാഷും തെരഞ്ഞെടുക്കപ്പെട്ടു.
ലീഗിൽ റാപിഡ് സ്ട്രൈക്കേഴ്‌സ്, ലൈറ്റ്നിങ്ങ് ഇലവൻ, ടർബോ യുണൈറ്റഡ്, അയേൺ വോൾവ്‌സ്, ബ്ലാക്ക് പാന്തേർസ് എന്നീ അഞ്ച് ടീമുകൾ ആണ് മാറ്റുരച്ചത്. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജസ്‌ന ടീച്ചർ കിക്കോഫ് ചെയ്തു. തടത്തിൽ ബുഷുറുദ്ധീൻ, സി.കെ. ഉമ്മർ, സി.കെ ലത്തീഫ്, പി.കെ. ഫിറോസ്, പി.കെ. കുഞ്ഞഹമ്മദ്ക്കുട്ടി ഹാജി, പി. കെ. അബ്ദുൽ ഗഫൂർ, ഷഫീഖ് മങ്കട, ചക്കനാത്ത് സുബ്രമണ്യൻ. പി. പി. ദേവദാസൻ, പി. ശ്രീരാഗ് എന്ന അപ്പു, പി.കെ. റമീസ് അഹമ്മദ്, പി.കെ. തസ്‌ലീം, ടി.കെ. മുഹമ്മദ് ഷാഫി, എം. അബ്ദുൽ സലാം, പി.കെ. അൻഷാദ് ഷാമിൽ, പി.എം. ഷംസീർ എന്നിവർ പങ്കെടുത്തു. പി.പി. ഹൈദർ അലി, പി.സി. ഇർഷാദ് കളി നിയന്ത്രിച്ചു.




