Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

സിബിഎസ്ഇ പരീക്ഷാ കലണ്ടർ പുറത്തിറക്കി

ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിൽ പരീക്ഷകൾ നടക്കും. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് […]
Read more

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന് വലിയ നേട്ടം. 500 എംബിബിഎസ് സീറ്റുകൾ കൂടി സംസ്ഥാനത്ത് അനുവദിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ ഉയർത്തിയത്. സീറ്റുകളുടെ വർധന ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് നടപ്പാക്കിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി മെഡിക്കൽ കോളേജ്, പി.കെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് അധിക […]
Read more

സർവകലാശാല ചട്ടങ്ങൾ മറികടന്ന് വി സി; കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ ഗവർണർ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോ​ഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു. കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് യോഗം മാറ്റിയെന്നാണ് വിശദീകരണം. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് […]
Read more

വിദ്യാര്‍ഥികളെ മനഃപൂര്‍വം തോല്‍പിച്ചെന്ന് പരാതി; എംജി സര്‍വ്വകലാശാലയില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ എംഎ പരീക്ഷാഫലത്തില്‍ ക്രമക്കേട്.2023-24ലെ പ്രഥമ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തെക്കുറിച്ചാണു പരാതി ഉയര്‍ന്നത്. പരീക്ഷയില്‍ മനഃപൂര്‍വം തോല്‍പിച്ചെന്നായിരുന്നു ആരോപണം.സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ താല്‍ക്കാലിക അധ്യാപകരെയും പിരിച്ചുവിട്ടു. സംഭവത്തില്‍ നേരിട്ടു പങ്കാളിയല്ലെങ്കിലും വകുപ്പു ഡയറക്ടറെയും മാറ്റി. ആരോപണം ശക്തമായതിനെ തുടര്‍ന്നു സര്‍വകലാശാല നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിലാണ് അധ്യാപകര്‍ക്കു വീഴ്ച പറ്റിയെന്നു കണ്ടെത്തിയത്. കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 4 അധ്യാപകരെയും പിരിച്ചുവിടാന്‍ വൈസ് ചാന്‍സലറാണ് ഉത്തരവിട്ടത്. ആദ്യ ബാച്ചില്‍ 9 […]
Read more

ക്രിമിനൽ കേസിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്: പ്രിൻസിപ്പൾമാരക്ക് കേരള സർവകലാശാലയുടെ നിർദേശം

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോപരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്കു കേരള സർവകലാശാല നിർദേശം നൽകി. പഠനം ഉപേക്ഷിച്ചവർ സംഘടനാ പ്രവർത്തനം ലക്ഷ്യം വച്ച് കോഴ്സുകളിൽ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയിൽപപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.വാട്സാപ് വഴി കോപ്പിയടിച്ചതിനെത്തുടർന്ന് 3 വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കിയിരുന്നു.
Read more

മലപ്പുറത്ത് അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം

മലപ്പുറം: സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ […]
Read more

കൊല്ലത്ത് അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ കയ്യാങ്കളി; മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍

കൊല്ലം: അഞ്ചാലുംമൂട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്. ഒരു വിദ്യാര്‍ഥിനിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുന്നത് . ഈ വിഷയത്തില്‍ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘട്ടനത്തിന് കാരണമായത്. ഈ സംഭവത്തില്‍ […]
Read more

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകീട്ട് 2.30-ന് തിരുവനന്തപുരം ടാ​ഗോർ തിയേറ്ററിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. എൽ.പി. വിഭാഗം യു.പി. വിഭാഗം 1.അജിത […]
Read more

സെപ്റ്റംബർ 5 അധ്യാപക ദിനം; ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം

അഡ്വ. ചാർളി പോൾ ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞു ; “ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം”.സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിർമാണ ശിലയായി അധ്യാപകൻ മാറണം . മറ്റൊരർത്ഥത്തിൽ “അധ്യാപകൻ തലമുറകളെ വാർത്തെടുക്കുന്ന ശില്പിയാണ്. ” ശിലയിൽ നിന്ന് ശില്പി ശില്പം […]
Read more

പെൺകുട്ടികൾ മതി, സ്‌കൂളുകളിൽ പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷം മുതൽ ക്ളാസുകളിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഒരു മാദ്ധ്യമത്തിന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പുതിയ നിർദേശം വ്യക്തമാക്കിയത്. സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും […]
Read more
Advertisement
WhiteswanTV Footer