ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധിക ജോലി: ക്ലര്‍ക്ക് ജോലികൂടെ ചെയ്യണമെന്ന് പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ ക്ലര്‍ക്കുമാരുടെ ജോലികള്‍ കൂടി പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത് അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു മുഴുവന്‍ സമയ ക്ലര്‍ക്കിന്റെ ആവശ്യമില്ലെന്നും, പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന […]
Read more

