Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോൺക്ലേവ് ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത്

കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിനുള്ള സമഗ്ര പ്രയത്‌നത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല അലുമ്നി കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാനത്തെ പൂര്‍വ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കോൺക്ലേവ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര മാനങ്ങളിലേക്ക് ഉയർത്താൻ കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025 ജനുവരി 14, 15 തിയ്യതികളിൽ ചേർന്ന SHAPING KERALA’S FUTURE: INTERNATIONAL CONCLAVE ON NEXT-GEN HIGHER EDUCATION-ലെ പ്രധാന തീരുമാനമായിരുന്നു അലുമ്നി […]
Read more

തിരുവനന്തപുരത്ത് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ: ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിയില്‍

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 25 ഓളം കുട്ടികള്‍ക്കാണ് സ്‌കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കന്‍ കറിയും വിളമ്പിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള […]
Read more

വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് :പാഠ്യവിഷയമാക്കരുതെന്ന റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന് പഠനബോര്‍ഡ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയില്‍നിന്ന് റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും നീക്കില്ല. യുജി മലയാളം പഠനബോര്‍ഡ് അധ്യക്ഷന്‍ ഡോ. എം.എസ്. അജിത് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെഅറിയിച്ചത്. വൈസ് ചാന്‍സലര്‍ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍, വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആ ശുപാര്‍ശ തള്ളിയാണ് പഠനബോര്‍ഡ് തീരുമാനമെടുത്തത്. പാഠപുസ്തകത്തില്‍ വേടന്റെയും ഗൗരിയുടെയും രചനകള്‍ […]
Read more

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഇന്നും പരിശോധന നടത്തും.വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്ന് കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.സ്‌കൂളിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരന്‍ മിഥുന്റെ സംസ്‌കരാം നാളെയാണ്. ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ […]
Read more

‘വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് :കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ […]
Read more

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു.
Read more

‘വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല’; വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണെന്നും വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണെന്നും ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു. കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച […]
Read more

കീം പ്രവേശന നടപടികൾ തുടങ്ങി; ജുലൈ 16 വരെ അപക്ഷിക്കാം

തിരുവനന്തപുരം: പഴയ ഫോര്‍മുലയിൽ കീം പ്രവേശന നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം. തുടർന്ന് ആദ്യ അലോട്ട്മെന്റ് പട്ടിക ജൂലൈ 18ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള എ‍‌ഞ്ചിനിയീറിങ്, ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന യോഗ്യതയാണ് കീം.വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കാണ് നിലവിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. ഇപ്പോൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. പ്രവേശനം […]
Read more

കേരള സിലബസ് വിദ്യാർത്ഥികൾക്ക് കീമിൽ പ്രതിസന്ധി

തിരുവനന്തപുരം: കീമിന്റെ പുതിയ റാങ്ക് പട്ടികയിൽ, കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ ഏറെ പിന്നിലായതോടെ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം ലഭിക്കില്ല. രക്ഷിതാക്കളും കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. പുതുക്കിയ റാങ്ക് ലിസ്റ്റ് സ്വാഗതം ചെയ്ത സിബി എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ വരും വര്‍ഷങ്ങളിലും ഈ രീതി തുടരണമെന്ന് ആവശ്യപ്പെട്ടു. അലോട്ടമെന്റ് നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കോടതി ഉത്തരവുകളും റാങ്ക് ലിസ്റ്റിലെ അടിമുടി മാറ്റങ്ങളും പെരുവഴിലാക്കുമോയെന്ന കടുത്ത ആശങ്കയിലാണ് […]
Read more

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. […]
Read more
Advertisement
WhiteswanTV Footer