Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട്. 2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് […]
Read more

ഇഗ്നോ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി.മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി സെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്. ഇഗ്‌നോയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ ഹർജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലിചെയ്യുകയാണ്. 2021-ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർസെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാൽ, ഇഗ്‌നോയുടെ പിജി […]
Read more

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാനതല റാങ്കിങ് നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാനതലത്തിൽ റാങ്കിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയതലത്തിൽ വിലയിരുത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ആണ്. ഇതിനെ ആശ്രയിക്കാതെ സ്വന്തംനിലയിൽ റാങ്കിങ് നടപ്പാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയുമാണ് ലക്ഷ്യം. നിലവിൽ, കേരളത്തിലും ഗുജറാത്തിലും മാത്രമാണ് സംസ്ഥാനതല റാങ്കിങ് സംവിധാനമുള്ളത്. അധ്യാപനം, പഠന നിലവാരം, അധ്യാപക-വിദ്യാർഥി അനുപാതം, തുടങ്ങിയവ പരിഗണിച്ചായിരിക്കും റാങ്കിങ്. Content: Tamil Nadu […]
Read more

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ കർണാടകയിൽ; കുറവ് കേരളത്തിൽ

ബെംഗളൂരു: പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍ 22.2 ശതമാനം വിദ്യാര്‍ഥികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്നു. കേരളത്തില്‍ 3.14 ശതമാനം വിദ്യാര്‍ഥികള്‍മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തത്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത് ആന്ധ്രപ്രദേശാണ് (12.48 ശതമാനം). തെലങ്കാനയില്‍ 11.43 ശതമാനം പേരും തമിഴ്നാട്ടില്‍ 7.68 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. […]
Read more

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോളമികവിൽ വീണ്ടും കുസാറ്റ്

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ ആഗോള നേട്ടമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ് […]
Read more

സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് […]
Read more

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു രാജസ്ഥാന്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറില്‍ കേരളത്തില്‍നിന്നും ആരുമില്ല. 109ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.PWBD (പേഴ്‌സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ്) വിഭാഗത്തില്‍ മൂന്നാം റാങ്ക് മലയാളി വിദ്യാര്‍ഥിനി കെ.കെ.ഷെഹിന്‍ സ്വന്തമാക്കി.ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഹേഷ് കുമാര്‍ 99.9999547 പെര്‍സന്റൈല്‍ സ്‌കോറോടെയാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയും മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷിയും രണ്ടാം സ്ഥാനം […]
Read more

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും അരമണിക്കൂർ അധികം പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് […]
Read more

താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്

തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]
Read more

എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം

തൃശ്ശൂർ : 2024|2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം […]
Read more
Advertisement
WhiteswanTV Footer