Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

നീറ്റ് പിജി പരീക്ഷ ആഗസ്ത്‌ 3 ന്; സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അനുമതി പ്രകാരം നീറ്റ് പിജി പരീക്ഷ ആഗസ്ത്‌ 3 ന് നടക്കും. 2025 ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കായുള്ള ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ നടത്താൻ അനുമതി തേടിയുള്ള ദേശീയ പരീക്ഷാ ബോർഡ്സ മർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചു. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ശരി വച്ചത്‌. എൻ‌ബി‌ഇ പരീക്ഷ നടത്താൻ രണ്ടുമാസം സമയം ചോദിച്ചിരുന്നു. ഏകദേശം 2.5 ലക്ഷം വിദ്യാർഥികളും 450 […]
Read more

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 23 വരെ അപേക്ഷ സമർപ്പിക്കാം

ന്യൂഡല്‍ഹി: ജൂണ്‍ 2025 കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (csir)- യുജിസി നെറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിജ്ഞാപന പ്രകാരം ജൂണ്‍ വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ ജൂലൈ 26 മുതല്‍ ജൂലൈ 28 വരെ നടക്കും. ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 24ന് രാത്രി 11.59 വരെയാണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താൻ ജൂണ്‍ 25 , 26 […]
Read more

മുകേഷ് എം നായർ സ്കൂൾ പ്രവേശനോത്സവം; ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട്‌ ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ആയതിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. സ്‌കൂൾ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് പ്രധാനാധ്യാപകന്റെ മൊഴി. സ്പോണ്‍സറുടെ പിഴവ് മൂലമാണ് മുകേഷ് ചടങ്ങിനെത്തിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം. തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ […]
Read more

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: ജൂൺ 15-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തിയതി നീട്ടിവെക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം […]
Read more

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം നാളെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും, പിന്നീട് ഇംപ്രൂവ്‌മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ […]
Read more

സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025 ആരംഭിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി സപ്ലിമെൻ്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും. 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും. സിബിഎസ്ഇ സപ്ലിമെൻ്ററി പരീക്ഷ 2025: […]
Read more

ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പിടികൂടാൻ എക്‌സൈസ്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ഇനി മുതൽ എക്‌സൈസ്. ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പിടികൂടാൻ ഒരുങ്ങി എക്സൈസ്. ജൂൺ രണ്ട് മുതൽ മഫ്തി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തും. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ 9656178000, 9447178000, ടോൾഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകൾക്ക് കീഴിൽ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ […]
Read more

വ്യോമസേനയില്‍ ഓഫീസറാകാം, 1.77 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം. ജൂലൈ 26ന് തുടങ്ങുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ച് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച് വിഭാഗത്തില്‍ 20 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2002 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ […]
Read more

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-2026 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി. ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 […]
Read more

അതിതീവ്ര മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30 -05 -2025 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.
Read more
Advertisement
WhiteswanTV Footer