Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റ്; ‘വിസ്റ്റാരാ 2025’ സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെൻ്റ് പഠനവിഭാഗം സംഘടിപ്പിച്ച ദേശീയതല മാനേജ്‌മെൻ്റ് ഫെസ്റ്റായ ‘വിസ്റ്റാരാ 2025’ സമാപിച്ചു. ഐഐഎം ഉൾപ്പെടെ രാജ്യത്തെ 38 യൂണിവേഴ്സിറ്റികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 350-ഓളം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. മാനേജ്‌മെൻ്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി എ.എം. ആഷിക് മുഖ്യാതിഥിയായി. ഫെസ്റ്റിൻ്റെ ഭാഗമായി ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെൻ്റ് ടീം, മാർക്കറ്റിങ് ഗെയിം, എച്ച്.ആർ. ഗെയിം, ഐപിഎൽ ഓക്ഷൻ, ബിസിനസ് ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.

വിദ്യാർഥി കോ-ഓർഡിനേറ്റർ ശമ്മാ അലവി സ്വാഗതവും മാനേജ്‌മെൻ്റ് സ്റ്റഡീസ് അസോസിയേഷൻ സെക്രട്ടറി പി.കെ. മുഹമ്മദ് സഹൽ നന്ദിയും പറഞ്ഞു. മാനേജ്‌മെൻ്റ് സ്റ്റഡീസ് വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ പി.പി.കെ.കെ. ഷമീം, ഡോ. പി.കെ. അബ്ദുസ്സലാം, ഫസ്ന എടശ്ശേരി എന്നിവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.​മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം ₹15,000, ₹5,000 രൂപയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സമാപന ചടങ്ങിൽ എം.എൻ. സാക്കിയുടെ സംഗീതനിശയും അരങ്ങേറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix