Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന; പരാതിയുമായി രക്ഷിതാക്കള്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രക്ഷിതാക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് നടപടി. ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ര്‍ഥിനികളാണ് പരിശോധനക്ക് വിധേയരായത്. സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം […]
Read more

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ ഇന്നുമുതൽ

പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെയും അലോട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാൻ കഴിയാത്തവർക്കും ബുധനാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിക്കാം. സീറ്റ് ഒഴിവുള്ള സ്കൂളുകളുടെ വിശദാംശങ്ങൾ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിൽ (hscap.kerala.gov.in) ലഭിക്കും. മുൻപ് അപേക്ഷിച്ചവർ സീറ്റൊഴിവുള്ള സ്കൂളുകളിലേക്ക് ഓപ്ഷൻനൽകി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർ പുതിയ അപേക്ഷ നൽകണം. എസ്‌സി, എസ്ടി വകുപ്പുകളുടെ മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനും ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം […]
Read more

ദേവമാതാ കോളേജ് ക്യാമ്പസിൽ അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയസംഘം അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി. മഞ്ഞ നിറത്തോടുകൂടിയതും ചക്രത്തിന്റെ ആകൃതിയിൽ വലനെയ്യുന്നതുമായ അർജിയോപ്പേ വെർസികളറിന്റെ സാന്നിധ്യമാണ് ഇവർ തിരിച്ചറിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഈ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ജന്തുശാസ്ത്രവിദ്യാർഥികൾ തങ്ങളുടെ ബിരുദ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ക്യാമ്പസിന്റെ പരിചിതമായ ചുറ്റുപരിസരങ്ങൾ പോലും അപൂർവ്വമായ ജീവിവൈവിധ്യങ്ങളുടെ സാന്നിധ്യത്താൽ സമ്പന്നമാണ് എന്ന തിരിച്ചറിവ് പകരുന്നതായി ഈ അതുല്യനേട്ടം. അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ […]
Read more

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാൻ കേരള കലാമണ്ഡലം

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം. വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം സ്വകാര്യവത്കരണത്തിലേക്ക് ചുവടുവെക്കുന്നതില്‍ വിമര്‍ശനവുമുയരുന്നുണ്ട്. നിലവില്‍ ഭരതനാട്യത്തിനും വയലിനുമാണ് സ്വശ്രയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലമുള്‍പ്പടെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവുകള്‍ സ്വയം കണ്ടെത്തണമെന്ന […]
Read more

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

തൃശ്ശൂര്‍: 2026 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു. കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.
Read more

സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി കേരള കലാമണ്ഡലം ; കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നിലവില്‍ ഭരതനാട്യത്തിനും വയലിനുമാണ് സ്വശ്രയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലമുള്‍പ്പടെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവുകള്‍ സ്വയം കണ്ടെത്തണമെന്ന നിബന്ധനയാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് കലാമണ്ഡലം തനത് ഫണ്ട് […]
Read more

കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കു൦; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് […]
Read more

സുംബാ ഡാന്‍സവിവാദം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് എതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: സുംബാ ഡാന്‍സിന് എതിരായി പോസ്റ്റിടുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്ത അധ്യാപകന് എതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എടത്തനാട്ടുകര പികെഎം യുപി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ അഷ്‌റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് […]
Read more

കീം 2025 ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിന്

കോഴിക്കോട്: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ്. ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 86549 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ […]
Read more

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി എത്തിയാളാണ്. എന്നും വ്യത്യസ്തതകൾക്ക് പിന്നാലെ നടന്ന് തന്നിലെ നടനെ മിനുക്കി എടുക്കുന്ന മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോള്‍. മഹാരാജാസ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer