സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

2025 ലെ മികച്ച 10 സുന്ദരന്‍മാരായ ബോളിവുഡ് നടന്മാരെ തിരഞ്ഞെടുത്തത് ചാറ്റ്ജിപിടി

ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്നത് ബോളിവുഡിന്റെ പേരിലാണ് , ഒരു സിനിമ വ്യവസായത്തിനപ്പുറം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ബന്ധിപ്പിക്കുന്ന ഒരു വികാരം കൂടിയാണ് ബോളിവുഡ്. ശക്തമായ നിരവധി കഥാപാത്രങ്ങളും , ഗാനങ്ങളും മികച്ച അഭിനയിതാക്കളും , തിരക്കഥകളും ബോളിവുഡ് ഇതിനോടപ്പം തന്നെ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് ആരാധന തോന്നിയ നടി നടൻമാർ ബോളിവുഡിൽ ഉണ്ട്. അവരുടെ അഭിനയ വൈദഗ്ധ്യത്തിന് മാത്രമല്ല, മാനറിസം ,ഫാഷൻ, വ്യക്തിത്വം എന്നി ഘടകങ്ങളും അവരോടനോപ്പം തന്നെ ആരധിക്കപ്പെടുന്നുണ്ട്. […]
Read more

റിലീസ് നീട്ടാൻ കാരണമെന്ത്?; പ്രതികരിച്ച് മണിയൻപിള്ള രാജു

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നതിന് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ റീ റിലീസ് പിന്നീട് നീട്ടുകയുമുണ്ടായി. ഇപ്പോൾ ഛോട്ടാ മുംബൈ റീ റിലീസ് നീട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ മണിയൻപിള്ള രാജു. ‘മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ ഇറക്കണമെന്നായിരുന്നു കരുതിയത്. എന്നാൽ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 […]
Read more

ക്രിസ്തുമസ് ആഘോഷിക്കാൻ എത്തുന്നു ‘ടിക്കിടാക്ക’; റിലീസ് അപ്ഡേറ്റ്

ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ ചിത്രമാണ് ടിക്കിടാക്ക. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ജോണറിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച അപ്ഡേറ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈ വർഷ൦ അവസാനം ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ രോഹിത്ത് വി എസ് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഈ അപ്ഡേറ്റ് പങ്കുവെച്ചത്. സിനിമ ഈ വർഷാവസാനം റിലീസ് ചെയ്യുമെന്ന് ആസിഫും […]
Read more

വാഴ്ന്ത് പാര്; പ്രേക്ഷകർ ഏറ്റെടുത്ത ടൂറിസ്റ്റ് ഫാമിലിയിലെ ഗാനമെത്തി

അബിഷാൻ ജീവൻത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വലിയ ഹൈപ്പും ബഹളങ്ങളും ഇല്ലാതെ 7 കോടിക്ക് നിർമിച്ച ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതനേടിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വാഴ്ന്ത് പാര്.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അന്തരിച്ച അതുല്യ ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആണ് ആലാപനം. മെയ് 1ന് റിലീസ് […]
Read more

ഒരു കാലം തിരികെ വരും; പ്രേക്ഷകർ ഏറ്റെടുത്ത മോഹൻലാൽ ചിത്രം

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ ഗംഭീര വിജയവുമായി പ്രദർശനം തുടരുകയാണ് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തുടരും. തരും മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് രാജ്പുതായാണ്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയെന്ന സുവർണ നേട്ടവും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയെ ആണ്. എഐ നിർമ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ […]
Read more

ട്രെന്റിങായി ചങ്കാ ചങ്കാ സോങ്; യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഇപ്പോൾ ചിത്ത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ആയിരിക്കുകയാണ്. മധു ബാലകൃഷ്ണനും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ചങ്കാ..ചങ്കാ.. എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി […]
Read more

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

ഭൂതകാലം , ബ്രഹ്മയുഗം എന്നീ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ.ഇപ്പോഴിതാ ഈ രണ്ട് ഹിറ്റുകൾക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ ഒരുക്കുന്ന ‘ഡീയസ് ഈറേ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പേര് പോലെ തന്നെ ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററും വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴി തെളിച്ചിരിക്കുന്നത്.‘എയിസ്തെറ്റിക് കുഞ്ഞമ്മ’ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. ഈ വ്യത്യസ്തമായ പോസ്റ്റർ ഡീകോഡ് ചെയ്യുകയാണ് […]
Read more

മണിരത്നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന്റെ ട്രെയ്‌ലര്‍ റിലീസായി : ചിത്രം ജൂണ്‍ 5ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രെയ്‌ലര്‍ റിലീസായി. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, […]
Read more

ചിരഞ്‍ജീവിയുടെ അടുത്ത നായിക നയൻ‌താര; എന്തായിരുന്നു നയൻതാരയുടെ ആ ആവശ്യം?

ചിരഞ്‍ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നു. അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാല്‍ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തമല്ല. എന്തായാലും നയൻതാരയെ നായികയായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രം വിശ്വംഭരയാണ്. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക […]
Read more

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

തൃശൂർ: മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്ക്കാരം സ്വന്തമാക്കി മോഹൻലാൽ. ബറോസ് എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയിലാണ് പുരസ്‌കാരം മോഹന്‍ലാലിന് നല്‍കിയത്. ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമയും നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ചേർന്നാണ് മോഹൻലാലിന് പുരസ്ക്കാരം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.