സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘അനാമിക’യെ രക്തരക്ഷസ് ആക്കി; രോമാഞ്ചം ഹിന്ദി റീമേക്ക് ട്രെയിലർ എത്തി

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ‘ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ […]
Read more

നടി കാവ്യ സുരേഷ് വിവാഹിതയായി

നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 33-കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013-ല്‍ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ കാവ്യ ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. വിവാഹ ചിത്രങ്ങള്‍ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. Content: Actress Kavya Suresh gets married
Read more

റാപ്പ് ഗാനത്തിനിടെ തിരുപ്പതി ഭക്തി ഗാന വരികള്‍; നീക്കിയില്ലെങ്കില്‍ 100 കോടി നഷ്ടപരിഹാര൦

സന്താനം നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന തമിഴ് ചിത്രമാണ് ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍ (ഡിഡി നെക്സ്റ്റ് ലെവല്‍). ദില്ലുക്കു ദുഡ്ഡു ഫിലിം സിരീസിലെ നാലാമത്തെ ചിത്രവും 2023 ല്‍ പുറത്തിറങ്ങിയ ഡിഡി റിട്ടേണ്‍സിന്‍റെ സീക്വലുമാണ് ഈ ചിത്രം. ഈ മാസം 16 ആണ് ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പ് ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തിഗാന വരികള്‍ നീക്കണമെന്നും അല്ലാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]
Read more

പുതിയ അപ്ഡേറ്റ്സുമായി കമല്‍ഹാസന്‍- മണിരത്നം ചിത്രം തഗ് ലൈഫ്

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്‌നം കമല്‍ഹാസന്‍ ചിത്രം തഗ്ലൈഫിന്റെ പ്രൊമോഷന്‍ ലോകവ്യാപകമായി ആരംഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍, രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി തഗ് ലൈഫ് ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ധാരണയ്ക്കും ഞങ്ങള്‍ അഗാധമായ നന്ദിയുള്ളവരാണ്. പുതുക്കിയ വ്യക്തതയോടും ആ നിമിഷത്തോടുള്ള ആദരവോടും കൂടി, ഇപ്പോള്‍ തഗ് ലൈഫ് യാത്ര പുനരാരംഭിക്കുകയാണ്. തഗ്ലൈഫിന്റെ ട്രയ്‌ലര്‍ റിലീസ് മെയ് 17നാണ്. എആര്‍ റഹ്‌മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ […]
Read more

വീണ്ടും ഞെട്ടിച്ച് ജേക്സ് ബിജോയ്; നരിവേട്ടയിലെ പുതിയ ഗാനമെത്തി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നരിവേട്ട’. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’ എന്ന ചിത്രമെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.ഇപ്പോൾ ചിത്രത്തിലെ ‘ആടു പൊൻമയിൽ’ എന്ന ​ഗാനം റിലീസ് ചെയ്തു. ജേക്സ് ബിജോയ് ​സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ […]
Read more

2 ആഴ്ചയില്‍ കണ്ടത് 1.61 കോടി പേര്‍! നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ടത് ആ ചിത്രം

തിയറ്ററുകളോടൊപ്പം അല്ലെങ്കില്‍ അതിനേക്കാളുമധികം ഇന്ന് പ്രേക്ഷകര്‍ സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ്. തിയറ്ററുകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പോലെ തന്നെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ ഏതെന്ന വിവരം പുറത്തെത്തിയിരിക്കുകയാണ്. കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത്, സെയ്ഫ് അലി ഖാന്‍ നായകനായ […]
Read more

ഒരു വടക്കന്‍ പ്രണയ പര്‍വ്വം”മെയ് 16ന് തീയേറ്ററിലെത്തും

വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ”ഒരു വടക്കന്‍ പ്രണയ പര്‍വ്വം”മെയ് 16ന് തിയറ്റുകളില്‍ എത്തും. വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ വിതരണം എ – വണ്‍ സിനിമാസ്,സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ […]
Read more

മണിക്കുട്ടനൊപ്പം ശ്വേത മോനോനും മാളവികയും; ഡാൻസ് വിഡിയോ വൈറൽ

സിനിമ താരങ്ങളായ ശ്വേത മോനോനും മണിക്കുട്ടനും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ‘ചിക്കൻ ബനാന’ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടു വച്ചിരിക്കുന്നത്. നടി മാളവിക മോനോൻ, ഗായിക രേഷ്മ രാഘവേന്ദ്ര, പാലക്കാട് മുരളി എന്നിവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. സിനി സ്റ്റാർ നൈറ്റിന്റെ ഭാഗമായി ഫ്ലോറിഡയിലെത്തിയ താര സംഘമാണ് നൃത്തം ചെയ്യുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കുട്ടന്റെയും മാളവിക മോനോന്റെയും ഡാൻസിനാണ് ആരാധകർ ഏറെയും. […]
Read more

എനിക്ക് 32 വയസ്, പ്രായ വ്യത്യാസം 9; കുറവുകളെ തോൽപ്പിച്ച് ഒന്നായ മിഥൂട്ടിയും പാർവതിയും

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മിഥൂട്ടി എന്ന മിഥുൻ സുരേഷ്. രം​ഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി നേടിയ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിച്ചത്. സിനിമയ്ക്ക് മുൻപും ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ മിഥുന്റെ വിവാ​​ഹം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പാർവതിയാണ് മിഥുന്റെ ഭാര്യ. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആ പ്രണയത്തെ […]
Read more

‘പ്രിന്‍സ് ആന്‍റ് ഫാമിലി’ക്ക് റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ; അനുഭവം പറഞ്ഞ് ലിസ്റ്റിന്‍

കൊച്ചി: ദിലീപിന്‍റെ 150ാം ചിത്രം എന്ന വിശേഷണത്തോടെയാണ് ‘പ്രിന്‍സ് ആന്‍റ് ഫാമിലി’ തീയറ്ററില്‍ എത്തിയത്. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.‘പ്രിന്‍സ് ആന്‍റ് ഫാമിലി’ ഇറങ്ങിയ ദിനത്തില്‍ തന്നെ യൂട്യൂബറായ അശ്വന്ത് കോക്ക് ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് നല്‍കിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.