സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ഇന്ത്യ – പാക് സംഘർഷം; മുംബൈയിലെ ഷോ മാറ്റിവെച്ചതായി ശ്രേയ ഘോഷാൽ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കാനിരുന്ന തന്റെ മുംബൈ ഷോ മാറ്റിവച്ചതായി ഗായിക ശ്രേയ ഘോഷാൽ. ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായ തന്റെ സംഗീത പരിപാടി മാറ്റിവച്ചതാണെന്നും റദ്ദാക്കിയിട്ടില്ലെന്നും ശ്രേയ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. “എന്റെ പ്രിയപ്പെട്ട ആരാധകരേ, ഭാരമേറിയ ഹൃദയത്തോടെ, മുംബൈയിലെ എന്റെ ഹോംകമിംഗ് കച്ചേരി, ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായി 2025 മെയ് 10 ന് ബികെസിയിലെ ജിയോ വേൾഡ് ഗാർഡനിൽ നടക്കാനിരുന്നെങ്കിലും, നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നിലവിലെ സംഭവവികാസങ്ങൾ മുൻനിർത്തി […]
Read more

‘ഡീയസ് ഈറേ’യുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മരിച്ചവർക്ക് വേണ്ടി പാടുന്ന ലാറ്റിൻ ഗീതമായ ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് .കൂടാതെ ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുണ്ട്. ‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രികരണം കഴിഞ്ഞ മാസത്തോടെ പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് പൂർത്തിയാക്കിയ […]
Read more

യുദ്ധ ഭീതിയിൽ ഹാഫ്; മലയാള സിനിമയുടെ ചിത്രീകരണം റദ്ദാക്കി

ഇന്ത്യ പാക് സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാളം സിനിമയുടെ ചിത്രികരണം നിർത്തിവച്ച് അണിയറപ്രവർത്തകർ . ഷെല്ലാക്രമണ ഭീതിയേത്തുടർന്നാണ് ചിത്രികരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണവും വിജയവും നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഹാഫും സംവിധാനം ചെയുന്നത്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ചിത്രം കൂടിയാണ് ഹാഫ്. കഴിഞ്ഞ മാസം ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യയെ കൂടാതെ ചിത്രം […]
Read more

പെപ്പെ നായകനാകുന്ന കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും കാരണമായിരിക്കുകയാണ്.മാര്‍ക്കോയ്ക്ക് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കാട്ടാളന്‍. പോസ്റ്ററില്‍ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറം തിരിഞ്ഞ രൂപത്തില്‍ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയില്‍ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ […]
Read more

പ്രതിഫലത്തിൽ സായ് പല്ലവി കുതിക്കുന്നു

തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവിയുടെ ജന്മദിനമാണിന്ന്. കരിയറിൽ വലിയ പടവുകൾ കേറുന്ന താരം സിനിമയിൽ വാങ്ങുന്ന പ്രതിഫലമാണ് നിലവിലെ ചർച്ചകളിൽ നിറയുന്നത്. സായ് പല്ലവി ഒരു സിനിമയ്‍ക്ക് മൂന്ന് കോടി മുതല്‍ ഏകദേശം 15 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നർത്തകിയും ഡോക്ടറുമായ സായ് പല്ലവിക്ക് 47 കോടിയോളം ആസ്‍തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി സായ് പല്ലവി നായികയായി സിനിമകള്‍‌ വൻ ഹിറ്റായി മാറുകയും ചെയ്‍തിട്ടുണ്ട്. സായ് പല്ലവി നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് […]
Read more

ഇന്ത്യ പാക് സംഘര്‍ഷം: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമല്‍ ഹാസന്‍

ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചതായി കമല്‍ ഹാസന്‍. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത്, നമ്മുടെ […]
Read more

ഓപ്പറേഷൻ സിന്ദൂർ സിനിമയാക്കാൻ മത്സരിച്ച് ബോളിവുഡ്

മുംബൈ : പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മിന്നലാക്രമണമായ “ഓപ്പറേഷൻ സിന്ദൂർ” സിനിമയാക്കാൻ മത്സരിച്ച് ബോളിവുഡ്. ഇതിനോടകം സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളുമുൾപ്പെടെ 15 പേരാണ് ഈ പേരിനായി മാത്രം സമീപിച്ചിട്ടുള്ളത്. മഹാവീർ ജയിനിൻറെ കമ്പനിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനായി ആദ്യം സമീപിച്ചത്. പിന്നാലെ തന്നെ ടീ-സീരീസ്, സീ സ്റ്റുഡിയോ തുടങ്ങിയവരും പേരിനായി രജിസ്‍റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ റിലയൻസ് ഇൻഡസ്ട്രീസും പേരിനായി എത്തിയിട്ടുണ്ട്. പേരിന്റെ പകർപ്പവകാശത്തിനായി എത്തിയവരുടെ വിവരം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻറ് […]
Read more

ബോക്സ് ഓഫീസ് തകർത്ത് തുടരും, ‘മോഹൻലാലിന്റെ ഓപ്പണ്‍ ഡേറ്റുണ്ടെന്ന് തരുണ്‍ മൂര്‍ത്തി

മോഹൻലാല്‍ നായകനായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീണ്ടും മോഹൻലാലിനൊന്നിച്ച് ഒരു പുതിയ സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍‌ച്ചയായിരിക്കുകയാണ്. സിനിമ ചെയ്യാനുള്ള ഓപ്ഷൻ ഓപ്പണാണ്. തുടരും റിലീസാകും മുന്നേ തന്നെ നമുക്കൊരു സിനിമ ചെയ്യാമെന്നുള്ള ഓപ്പണിംഗ് ഉണ്ട്.
Read more

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം

അല്ലുഅർജ്ജുന്റെ അഭിനയജീവിതത്തിൽ തലവര മാറ്റിമറിച്ച ഒരു ചിത്രമാണ് ‘ആര്യ’. സുകുമാറിന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ചിത്രം അല്ലു അർജുൻ എന്ന നടനെ ഒരു ഐക്കൺ സ്റ്റാർ ആക്കി മാറ്റുകയായിരുന്നു. കൂടാതെ ആര്യ എന്ന ഒറ്റചിത്രത്തിലൂടെ അല്ലുഅർജുൻ മലയാളികളുടെ സ്വന്തം മല്ലുഅർജുനായി മാറി. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. കൂടാതെ യുവാക്കൾക്കിടയിൽ എന്നപോലെ അല്ലുഅർജുനെ ഇരു കൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരും സ്വീകരിച്ചത് . ഇപ്പോഴിതാ അല്ലു അർജുൻ […]
Read more

ഇന്ത്യ-പാക്ക് സംഘര്‍ഷം; രാജ് കുമാര്‍ റാവുവിന്റെ പുതിയ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നില്ല

മുംബൈ: ഇന്ത്യ-പാക്ക് സംഘര്‍ഷം സങ്കീര്‍ണമാകുന്നതിനിടെ തിയറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമാണ് ഒടിടിയിലെത്തുക. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിനു പിന്നാലെ സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടയില്‍ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.