സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ഭ്രമയുഗ’ത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഛായാഗ്രഹണം: […]
Read more

എന്‍ടിആര്‍ – പ്രശാന്ത് നീല്‍ ചിത്രം 2026 ജൂണ്‍ 25ന്

മാന്‍ ഓഫ് മാസ്സസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തും.താല്‍ക്കാലികമായി എന്‍ടിആര്‍നീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊടുവില്‍ എന്‍ടിആര്‍നീലിന്റെ റിലീസ് തീയതി ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍-പാക്ക്ഡ് ഇതിഹാസം 2026 ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് […]
Read more

മോഹൻലാൽ യു​ഗം ഇനിയും തുടരും! പുത്തൻ റെക്കോർഡ് നേടി ലാലേട്ടൻ

തരുൺ മൂർത്തി -മോഹൻലാൽ ചിത്രം തുടരും നിറഞ്ഞ കയ്യടികളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച റിവ്യൂ നേടിക്കൊണ്ടിരിക്കുകയാണ് , ഇപ്പോഴിതാ ഈ ചിത്രം തലമുറകളുടെ നായകന് പുതിയൊരു റെക്കോർഡ് കൂടി നൽകിയിയരിക്കുകയാണ്. എട്ടാം തവണയാണ് ഈ നേട്ടം മോഹൻലാൽ സ്വന്തം ആകിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ മറ്റൊരു അഭിനേതാവിനും ഈ ഒരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. പ്രിയദർശൻ […]
Read more

നടന്‍ രോഹിത് ബാസ്ഫോര്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

ഗുവാഹതി: നടന്‍ രോഹിത് ബാസ്ഫോറെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അടുത്ത കാലത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മാസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് മുംബൈയില്‍ നിന്നും ഗുവാഹതിയിലെത്തിയത്. ഞായാറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് മുതല്‍ രോഹിതിനെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാതെയായായി. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം […]
Read more

പാകിസ്ഥാനിക്കൊപ്പം ഫോട്ടോ: കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം !

മുംബൈ: ബോളിവുഡ് താരം കരീന കപൂറിനെതിരെ സെെബ‍ർ ആക്രമണം. ദുബായില്‍ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഏപ്രിൽ 27 ന് ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടത്. പഹൽഗാമം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിന്‍റെ വെളിച്ചത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയത്. കരീന കപൂറിനെ ബഹിഷ്‌കരിക്കണമെന്നും അവരുടെ സിനിമകൾ കാണില്ലെന്നും […]
Read more

കഞ്ചാവ് ഉപയോഗം തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തിലധികമായെന്ന് വേടന്‍

കൊച്ചി: മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ച് റാപ്പര്‍ വേടന്‍. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലില്‍ വേടന്‍ പറഞ്ഞു. പോലീസ് പിടികൂടിയ ശേഷം ഫ്‌ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടന്‍ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആറില്‍ […]
Read more

ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ വമ്പൻ പ്രതിഫലം ആവശ്യപ്പെട്ട് നയൻ‌താര

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കി കാണുന്നത് . ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ച ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിലെ നായിക കഥാപാത്രത്തിനായി എത്തുന്നത് നയൻ‌താരയാണെന്ന വാർത്തകൾ നേരെത്തെ എത്തിയിരുന്നു. എന്നാൽ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുവാൻ നയൻ‌താര 18 കോടി […]
Read more

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ചിത്രം “മൂൺ വാക്ക്” ഉടൻ റിലീസിന്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. “മൂൺ വാക്ക്” എന്ന ചിത്രത്തിനായാണ് ഈ കൈകോർക്കൽ. ഇരുവരും ഒത്തുള്ള ഒരു വീഡിയോയിലൂടെയാണ് “മൂൺ വാക്ക്” പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ” മൂൺ വാക്ക് “. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന […]
Read more

മാർച്ചിൽ ലാഭം നേടിയത് എമ്പുരാൻ മാത്രം; 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലെന്ന് നിർമ്മാതാക്കൾ

മലയാള സിനിമയുടെ ലാഭനഷ്ട നഷ്ടക്കണക്കുമായി നിർമ്മാതാക്കൾ. മാർച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. മാർച്ച് മാസം ലാഭം നേടിയത് എമ്പുരാൻ മാത്രമാണ്. എമ്പുരാന്റെ ബജറ്റ് 175.65 കോടി രൂപയാണ്. അഞ്ചു ദിവസം കൊണ്ട് ചിത്രം 24 കോടി രൂപ നേടി. മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷൻ അറിയിച്ചു. അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, […]
Read more

റെട്രോ പ്രീ ലോഞ്ച് കേരള ഇവെന്റിനായി സൂര്യയും ടീം റെട്രോയും നാളെ തിരുവനന്തപുരത്തേക്ക്

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യ, പൂജാ ഹെഡ്ഗെ, ജോജു ജോർജ്, ജയറാം, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ നാളെ വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ പങ്കെടുക്കുന്നു. അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രയ്ലർ ഇരുപത്തിയൊന്ന് മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്. സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.