സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

നാലാമത് റെഡ്‌ സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ

റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്‌ഘാടന ചിത്രം. 48 ലോക പ്രീമിയറുകൾ, 66 അറബ് […]
Read more

‘രുധിര’ത്തിന്റെ ട്രെയിലര്‍ പുറത്ത്

രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം ‘രുധിര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക . ചിത്രം ഡിസംബർ 13 ന് തിയേറ്ററുകളിൽ എത്തും. ‘THE AXE FORGETS, BUT THE TREE REMEMBERS’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത […]
Read more

29ാമത് രാജ്യാന്തര ചലച്ചിത്ര മേളക്കൊരുങ്ങി തലസ്ഥാന നഗരി

29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 13 മുതൽ ആരംഭിക്കും. തലസ്ഥാന നഗരിയിൽ ഡിസംബർ 13 മുതൽ 20 വരെ മേള നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, […]
Read more

നടന്‍ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
Read more

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്; ഡിസംബർ 12 ന് വിവാഹം

നടി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്. ബാല്യകാല സുഹൃത്തായ ആൻ്റണി തട്ടിലുമായുള്ള ബന്ധം അടുത്തിടെ ആണ് പുറത്ത് വന്നത്. പ്രണയം സ്ഥിരീകരിച്ച കീർത്തി സുരേഷ് ഡിസംബർ 12 ന് ആന്റണിയുമായി പുതിയ ജീവിതത്തിലേക്ക് കടക്കും. ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി.
Read more

കാളപെറ്റു എന്ന് കേട്ടാലുടൻ കയർ എടുക്കരുത്; ആത്മക്ക് പ്രേംകുമാറിന്റെ തുറന്ന കത്ത്

മലയാള സീരിയലുകള്‍ ‘എന്‍ഡോസല്‍ഫാനേ’ക്കാള്‍ വിഷലിപ്തമാണെന്ന തന്റെ പരാമർശത്തിൽ വിശദീകരണം നൽകി പ്രേംകുമാർ. അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് എന്ന സംഘടനക്ക് തുറന്ന കത്തുമായി നടൻ രംഗത്ത് വന്നു. ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് താൻ പറഞ്ഞ തന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. താൻ കൂടി അംഗമായ ആത്മയിലെ ഏതെങ്കിലും […]
Read more

ദിലീപിന് ശബരിമലയിൽ പരിഗണന; വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി

ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദ്യം ചെയ്ത കോടതി, ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി. ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കും കുട്ടികൾക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇത്തരം […]
Read more

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണ്; ശ്രീകുമാരന്‍ തമ്പി

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ശത്തെ അനുകൂലിച്ചുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം പരമ്പരകള്‍ക്കു സെന്‍സര്‍ഷിപ് വേണം. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദര്‍ശനം, മേളപ്പദം, (രണ്ടും –ദൂരദര്‍ശന്‍) അക്ഷയപാത്രം, സപത്‌നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങള്‍, അമ്മത്തമ്പുരാട്ടി ( അഞ്ചും- ഏഷ്യാനെറ്റ് ), അളിയന്മാരും […]
Read more

എഴുത്തുകാരി ആര്യഭുവനേന്ദ്രന്റെ ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേയ്ക്ക്

കൊച്ചി: അതിരുകൾ ഇല്ലാത്ത സിനിമാ സ്വപ്നങ്ങളുമായി യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രൻ നിർമ്മിച്ച പുതിയ ചിത്രം ‘കള്ളം’ പ്രേക്ഷകരിലേക്ക്, ചിത്രത്തിൻ്റെ തിരക്കഥയും ആര്യയുടെതാണ്. മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയിൽ നിന്നുമാണ് ആര്യ ഭുവനേന്ദ്രൻ എന്ന എഴുത്തുകാരി അതിരുകൾ ഇല്ലാത്ത തൻ്റെ സിനിമാ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇറങ്ങിതിരിച്ചത്. ചിത്രം ഈ മാസം 13 ന് റിലീസ് ചെയ്യും. നിർമ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും […]
Read more

ഭാര്യക്ക് എതിരെ മോശം കമന്റ്‌; പൊട്ടിത്തെറിച്ച് ബാല

സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, അയാളെ നിയമത്തിനു വിട്ടുകൊടുക്കില്ല എന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കോകില കുറച്ച് വിഷമത്തിലാണ്. മീഡിയയ്ക്ക് ഇത് എന്താണ് പറ്റിയത്? ഒരു മെസ്സേജ് ഇടുന്നു അത് ഭയങ്കരമായി വൈറൽ ആകുന്നു. ശേഷം ഒരാളുടെ ഭാര്യയെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.